22
Nov 2024
Thu
22 Nov 2024 Thu
Raheem refused to meet mother who came to Riyadh jail

ഇരയുടെ കുടുംബത്തിന് ദിയാധനം നല്‍കി വധശിക്ഷയില്‍ നിന്ന് ഒഴിവായെങ്കിലും ഇനിയും മോചനം അകലെയായ കോഴിക്കോട് സ്വദേശി റഹീം തന്നെ കാണാന്‍ റിയാദിലെ ജയിലിലെത്തിയ ഉമ്മയെ കാണാന്‍ കൂട്ടാക്കിയില്ല. ഇരയുടെ കുടുംബം ആവശ്യപ്പെട്ട വന്‍തുക ദിയാധനം സമാഹരിക്കുന്നതിന് നേതൃത്വം നല്‍കിയ റിയാദിലെ റഹീം നിയമസഹായ സമിതി അറിയാതെ മറ്റു ചിലര്‍ മുഖേന ഉമ്മ എത്തിയതാണ് റഹീമിനെ ചൊടിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റഹീം നിയമസഹായ സമിതിയുടെ പിന്തുണയില്ലാതെ സന്ദര്‍ശനം നടത്തരുതെന്ന് റഹീം ആവശ്യപ്പെട്ടിരുന്നു. എന്നാലിത് അവഗണിച്ച് റഹീമിന്റെ ഉമ്മ ഫാത്തിമയും സഹോദരനും സൗദിയിലെ മറ്റു ചില സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ സൗദിയിലെത്തുകയായിരുന്നു.

ഫാത്തിമയ്ക്കു മാത്രമായിരുന്നു റിയാദിലെ അല്‍ഖര്‍ജ് റോഡിലെ അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ റഹീമിനെ കാണാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഉമ്മയെ നേരില്‍ കാണാന്‍ റഹീം കൂട്ടാക്കാതെ വന്നതോടെ വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തുകയായിരുന്നു. റഹീമിനെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാവാത്തതാണ് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ജയില്‍മോചനം വൈകുന്നത്.

ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീം സ്‌പോണ്‍സറുടെ കഴുത്തിനു താഴെ തളര്‍ന്ന മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജയിലിലാവുന്നത്. റഹീമിന്റെ കൈയബദ്ധം മൂലമാണ് ഈ യുവാവ് മരിച്ചതെങ്കിലും കവര്‍ച്ചക്കാരുടെ അതിക്രമത്തില്‍ സ്‌പോണ്‍സറുടെ മകന്‍ മരിച്ചതെന്ന കള്ളക്കഥ പറഞ്ഞതാണ് റഹീമിന് വിനയായത്. അന്വേഷണത്തില്‍ ഇതു പൊളിയുകയും റഹീമിനെ ജയിലില്‍ അടയ്ക്കുകയുമായിരുന്നു.