റിയാദ്: സൗദിയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. അല്‍ ഖസീം: സൗദി അറേബ്യയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
|
അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപമുള്ള ഉനൈസയിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്(40), ഭാര്യ പ്രീതി(32) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സ്പോണ്സര് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടാതെ ആയതോടെ അന്വേഷിച്ചപ്പോഴാണ് മരിച്ചതായി അറിയുന്നത്. ഫഌറ്റിലെത്തിയ സ്പോണ്സര് പൂട്ടിയ നിലയിലുള്ള വാതിലുകള്‍ പൊലീസ് സഹായത്തോടെ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് മരിച്ചനിലയില്‍ കാണുകയായിരുന്നു.
മൃതദേഹങ്ങള്‍ ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. ദീര്‍ഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് നാലു വര്‍ഷം മുമ്പാണ് പ്രീതിയെ വിവാഹം കഴിച്ചത്.
രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് പ്രീതിയെ കൂടെ കൂട്ടിയത്.
മണിയനാചാരിയാണ് ശരതിന്റ പിതാവ്. കൊല്ലം മാന്തോപ്പില്‍ അക്ഷരനഗര്‍ പ്രവീണ്‍ നിവാസില്‍ പരേതനായ വിശ്വനാഥന്, തങ്കം ദമ്പതികളുടെ മകളാണ് പ്രീതി. സഹോദരങ്ങള്‍: പ്രവീണ്‍, പ്രിയ.കനിവ് ജീവകാരുണ്യ കൂട്ടായ്മ മരണാനന്തര നടപടികള്‍ക്കായി രംഗത്തുണ്ട്.
Malayali couple found dead in their residence in Saudi


