21
Nov 2024
Sat
21 Nov 2024 Sat
fact check mike tyson wear palestine flag

വീണ്ടും റിങ്ങിലേക്ക് തിരിച്ചുവന്നതിന് പിന്നാലെ ഇതിഹാസ ബോക്‌സിങ് താരം മൈക്ക് ടൈസണ്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂപ്പര്‍ താരം പ്രൊഫഷനല്‍ ബോക്‌സിങ് റിങ്ങിലേക്ക് എത്തുന്നത്. 58ാം വയസ്സില്‍ പകുതി പ്രായമുള്ള പ്രോബ്ലം ചൈല്‍ഡ് എന്ന ജേക്ക് പോളിനെയാണ് ടൈസണ്‍ നേരിട്ടത്. ബോക്‌സിങ് താരമായി മാറിയ യൂട്യൂബറാണ് ജേക്ക് പോള്‍. ലോകം ഉറ്റുനോക്കിയ മത്സരം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ വിവാദം സൃഷ്ടിച്ചു. പ്രീ മാച്ച് പ്രസന്റേഷനില്‍ ടൈസണ്‍ എതിരാളിയുടെ മുഖത്ത് അടിച്ചതാണ് വിവാദത്തിനിടയായത്. അടി വീണതോടെ സുരക്ഷാ ജീവനക്കാര്‍ ഇരുവരെയും പിടിച്ചുമാറ്റിയതിനാല്‍ പ്രശ്‌നം സോള്‍വായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൈക്ക് ടൈസണ്‍ പരാജയപ്പെട്ടെങ്കിലും മത്സരത്തിന്വലിയ പ്രാധാന്യം ലഭിച്ചു. ഏകകണ്ഠമായ തീരുമാനത്തിലൂടെയാണ് ജേക്കിനെ വിജയിയായി (78- 73) പ്രഖ്യാപിച്ചത്. ടെക്‌സാസിലെ ആര്‍ലിങ്ടണിലെ എ.ടി ആന്‍ഡ് ടി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രായത്തിന്റേതായ അവശതകള്‍ ടൈസണെ ബാധിച്ചിരുന്നു. അദ്ദേഹത്തിന്റെ റിഫഌക്‌സുകളെല്ലാം മന്ദഗതിയിലായി. എങ്കിലും ആദ്യ രണ്ട് റൗണ്ടിലും മികച്ച പ്രകടനം നടത്താന്‍ ടൈസണായി. ഒടുവില്‍ എട്ടു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ജേക്കിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം, ഈ വാര്‍ത്തകള്‍ക്കൊപ്പം പ്രചരിക്കുന്ന ഒന്നാണ് ഫലസ്തീന്‍ പതാകയും ധരിച്ചു നില്‍ക്കുന്ന ടൈസന്റെ ചിത്രം. ഷര്‍ട്ടിടാതെ നില്‍ക്കുന്ന ടൈസണ്‍ ഫലസ്തീന്‍ പതാക അണിഞ്ഞുനില്‍ക്കുന്നതാണ് ചിത്രം. നിരവധി സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലാണ് ഈ ചിത്രം പ്രചരിക്കുന്നത്.

വാസ്തവം
എന്നാല്‍, ചിത്രത്തിന്റെ ആധികാരികത പരിശോധിച്ചപ്പോള്‍ അത് AI ജനറേറ്റഡ് ചിത്രം ആണെന്ന് ബോധ്യമായി. ഷര്‍ട്ടിടാതെ നില്‍ക്കുന്ന ടൈസണ്‍റെ ചിത്രത്തിന് മേല്‍ ഫലസ്തീന്‍ പതാക വയ്ക്കുകയായിരുന്നു.

ഫലസ്തീന്‍ പതാകയുമായി ടൈസണ്‍ നില്‍ക്കുന്ന ഒരു ചിത്രവും ഗൂഗിളില്‍ കാണാന്‍ സാധിച്ചില്ല. പതാകയുടെ ലൈറ്റിംഗ്, അരികുകള്‍, ഡ്രെപ്പ് എന്നിവ ഇത് ഒരു എഡിറ്റഡ് പിക്ചര്‍ ആയിരിക്കാമെന്നത് ഉറപ്പിക്കുന്നു.

fact check mike tyson wear palestine flag