ആലപ്പുഴ: ആലപ്പുഴയിലും പരിസരങ്ങളിലും ഭീതി പരത്തിയ കുറുവാ സംഘത്തില്‍പ്പെട്ടയാള്‍ പൊലീസില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അധികാം വൈകാതെ വലയിലായി. (Kuruva gang member who escaped from police completely naked arrested) തമിഴ്നാട് സ്വദേശി സന്തോഷ് ശെല്‍വനാണ് പിടിയിലായത്.
|
മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കൊടുവിലാണ് ഇയാള്‍ പിടിയിലായത്. നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍. കുറുവാ സംഘാംഗമായ സന്തോഷ് രക്ഷപ്പെട്ടത് പൊലീസിനെ ആക്രമിച്ചാണെന്ന് ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധു ബാബു പറഞ്ഞിരുന്നു.
കൈവിലങ്ങോടുകൂടി പൂര്‍ണ്ണനഗ്‌നനായിട്ടാണ് ഇയാള്‍ രക്ഷപ്പെട്ടത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ആലപ്പുഴയിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായിരുന്നു. സ്ത്രീകളും കുട്ടികളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പൊലീസില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
എറണാകുളം പറവൂരിലെ കുറുവ മോഷണ സംഘത്തിന്റെ ഭീതിയില്‍ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രാത്രി വീടിന് പുറത്ത് ഒരു ലൈറ്റ് തെളിച്ചിടണം, സിസിടിവി ക്യാമറകള്‍ പരിശോധിക്കണം. ആയുധ സ്വഭാവമുള്ള വസ്തുക്കള്‍ പറമ്പില്‍ അലക്ഷ്യമായി ഇടരുതെന്നും ഡിവൈഎസ്പിയുടെ മുന്നറിയിപ്പില്‍ പറയുന്നു. റോഡുകളില്‍ അസ്വഭാവിക സാഹചര്യത്തില്‍ ആളുകളെ കണ്ടാല്‍ പൊലീസിനെ അറിയക്കാനും നിര്‍ദേശമുണ്ട്.
ആലപ്പുഴയിലായിരുന്നു കുറുവ സംഘത്തെ ആദ്യം കണ്ടതെങ്കിലും എറണാകുളത്തും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് സംശയം. എറണാകുളം പറവൂരിലെ വീടുകളില്‍ മോഷണ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആലപ്പുഴയില്‍ പുന്നപ്ര തൂക്കുകുളത്തെത്തിയ കുറുവ സംഘത്തെ പിടികൂടാനുള്ള ശ്രമത്തില്‍ യുവാവിനെ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു.


