01
Nov 2024
Sun
01 Nov 2024 Sun
Abdul Raheem freed from Saudi jail

വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം നീളുന്നു. മോചനം സംബന്ധിച്ച് ഇന്നു വിധിപറയല്‍ ഉണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു. രണ്ടാഴ്ചക്ക് ശേഷം വിധി പറയുമെന്നാണ് റിയാദ് ക്രിമിനല്‍ കോടതി ഇന്ന് അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതേ ബെഞ്ച് തന്നെയാണ് രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുന്നത്. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിങ്ങിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍ എന്നിവര്‍ രാവിലെ കോടതിയിലെത്തിയിരുന്നു. അതിനിടെ റഹീമിനെ കാണാനായി സൗദിയിലെത്തിയ ഉമ്മയും സഹോദരനും നാട്ടിലേക്ക് തിരിച്ചുപോയി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക