17
Nov 2024
Tue
17 Nov 2024 Tue
HEZBOLLAH ATTACK IN TEL AVIV DAMAGE

തെല്‍അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവിനെ ഞെട്ടിച്ച് ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. വടക്കന്‍ ഇസ്രായേലി നഗരമായ ഷ്ഫറാമിലാണ് ഹിസ്ബുല്ല റോക്കറ്റ് വര്‍ഷം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാദേശിക സമയം അര്‍ധരാത്രിയിലാണ് റോക്കറ്റ് ആക്രമണമുണ്ടായത്. നൂറിലധികം റോക്കറ്റുകളാണ് വടക്കന്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി ഹിസ്ബുല്ല തൊടുത്തുവിട്ടത്.

ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 41കാരിയായ സഫാ അവദ് ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 41കാരിയുടെയും നാലു വയസുകാരന്റെയും നില ഗുരുതരമാണ്. 56 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 18 പേര്‍ കുട്ടികളാണ്.

HEZBOLLAH ATTACK IN TEL AVIV

മൂന്നു നില കെട്ടിടത്തിലാണ് റോക്കറ്റ് പതിച്ചത്. കെട്ടിടത്തിന് തീപിടിച്ചു. കൂടാതെ, നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായെന്ന് ടൈംസ് ഓഫ് ഇസ്രായേലും വൈനെറ്റ് ന്യൂസും റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ ഏഴിന് ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബിലു സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം നടത്തിയിരുന്നു. ഇസ്രായേല്‍ തുറമുഖ നഗരമായ ഹൈഫയിലും തെല്‍ അവീവിന് സമീപത്തെ വിമാനത്താവളത്തിലും ഹിസ്ബുല്ല നടത്തിയ ആക്രമണം കനത്ത നാശനഷ്ടമാണ് വിതച്ചത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സിസേറിയയിലെ വീട്ടിന് നേരെ നടന്ന ആക്രമണം രാജ്യത്തെ ആകെ ഞെട്ടിച്ചിരുന്നു. അതീവ സുരക്ഷയുടെ പ്രദേശത്ത് നടന്ന ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഇതിന് പിന്നാലെ പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തരായിരുന്നു.