സിഡ്നി: ആസ്ത്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ മുഖത്തു പന്തിടിച്ചതിനെ തുടര്‍ന്ന് അംപയര്‍ക്കു ഗുരുതര പരുക്ക്. (Umpire seriously injured after being hit in the face by ball during cricket match) ബാറ്ററുടെ സ്ട്രെയിറ്റ് ഡ്രൈവില്‍ അംപയറായിരുന്ന ടോണി ഡി നോബ്രെഗയ്ക്കാണു പരുക്കേറ്റത്.
|
ഗുരുതര പരിക്കേറ്റ ടോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ആസ്േ്രതലിയന്‍ സബര്‍ബന്‍ ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള നോര്‍ത്ത് പെര്‍ത്ത് വെംബ്ലി ഡിസ്ട്രിക്ട് മത്സരത്തിനിടെയാണ് അംപയര്‍ക്കു പരുക്കേല്‍ക്കുന്നത്.
ALSO READ: ഓണ്‍ലൈന്‍ വഴി വാങ്ങിയ ഹെയര്‍ ഡ്രൈയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും തകര്‍ന്നു
”ശസ്ത്രിക്രിയ വേണ്ടി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു. ടോണി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. പരുക്കുമാറി എത്രയും പെട്ടെന്നു തിരിച്ചെത്തുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.”- വെസ്റ്റ് ആസ്േ്രതലിയന്‍ സബര്‍ബന്‍ ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷന് പ്രസ്താവനയില്‍ വ്യക്തമാക്കി.
ക്രിക്കറ്റ് മത്സരത്തിനിടെ അംപയര്‍ക്കു പരുക്കേല്‍ക്കുന്നത് ആദ്യത്തെ സംഭവമല്ല. 2019ല്‍ വെയില്‍സില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് കൊണ്ട് പരിക്കേറ്റ അംപയര്‍ ജോണ്‍ വില്യംസ് മരിച്ചതു വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോള്‍ അംപയര്‍മാരില്‍ പലരും മല്‍സരങ്ങള്‍ക്കിടെ സുരക്ഷാ കവചങ്ങള്‍ ധരിക്കാറുണ്ട്. ആസ്േ്രതലിയന്‍ അംപയറായ ജെറാര്‍ദ് അബൂദ് ബിഗ് ബാഷ് മത്സരങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാറുണ്ട്. രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഓസ്ട്രേലിയന്‍ അംപയര്‍ ബ്രൂസ് ഓക്സന്‍ഫോര്‍ഡ് പ്ലാസ്റ്റിക്കുകൊണ്ടുള്ള ഷീല്‍ഡ് കയ്യില്‍ ധരിക്കാറുണ്ട്.


