21
Nov 2024
Fri
21 Nov 2024 Fri
Virender Sehwag's Son aaryavir sehwag hit Double Ton In Cooch Behar Trophy

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും അഗ്രസ്സീവായ ഓപ്പണറായി അറിയപ്പെട്ട താരമാണ് വീരേന്ദര്‍ സെവാഗ്. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്ന് വ്യത്യാസമില്ലാതെ എത് എഡിഷനിലും ഒരുപോലെ തകര്‍ത്തടിക്കുന്ന പ്രകൃതക്കാരനായ സെവാഗ് പലപ്പോഴും നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി റെക്കോഡ് ഇട്ടിട്ടുമുണ്ട്. ടെസ്റ്റില്‍ പോലും അതിവേഗ ഇരട്ട സെഞ്ച്വരി തികക്കുകയുണ്ടായി. ഇതെല്ലാം കണ്ടുവളര്‍ന്ന മകന്‍ ആര്യവീര്‍ സെവാഗും പിതാവിനെപ്പോലെ ആയില്ലെങ്കിലോ അത്ഭുതമൂള്ളൂ. അതേ, മകന്‍ ആര്യവീര്‍ സെവാഗിന്റെ ഇന്നിങ്‌സാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിസിസിഐയുടെ അണ്ടര്‍ 19 ടൂര്‍ണമെന്റായ കൂച്ച് ബെഹാര്‍ ട്രോഫി ചാംപ്യന്‍ഷിപ്പില്‍ മേഘാലയക്കെതിരെ ഇരട്ട സെഞ്ച്വറി അടിച്ചാണ് ആര്യവീര്‍ തിളങ്ങിയത്. ഡല്‍ഹിക്ക് വേണ്ടിയാണ് ആര്യവീര്‍ ഇറങ്ങിയത്. ഷില്ലോങ്ങിലെ എംസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു 17കാരനായ ആര്യവീറിന്റെ തട്ടുതകര്‍പ്പന്‍ ബാറ്റിങ്.

ആര്യവീര്‍ സെവാഗ് പുറത്താകാതെ 200 റണ്‍സെടുത്തപ്പോള്‍ മേഘാലയയ്‌ക്കെതിരെ ഡല്‍ഹി 208 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ആര്യവീറിന്റെ നേടിയ ഇരട്ടശതകത്തില്‍ 34 ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നു.

ആദ്യം ബാറ്റു ചെയ്ത് ആതിഥേയരായ മേഘാലയ ആദ്യ ഇന്നിംഗ്‌സില്‍ 260 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ആര്യവീറും അര്‍ണവ് എസ്. ബഗ്ഗയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബഗ്ഗയും സെഞ്ച്വറി നേടിയതാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍ ലഭിക്കാന്‍ കാരണം. അര്‍ണവ് പുറത്തായ ശേഷം ധന്യ നക്രയ്‌ക്കൊപ്പം ആര്യവീര്‍ ഡല്‍ഹി ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു.

Virender Sehwag’s Son aaryavir sehwag hit Double Ton In Cooch Behar Trophy