ജിദ്ദ:,ജിദ്ദയിലെ എന്‍ജിനീയര്‍മാരുടെ പ്രൊഫഷണല്‍ കൂട്ടായ്മയായ കേരള എന്‍ജിനീയഴ്‌സ് ഫോറം (കെ.ഇ.ഫ്.) ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഡിസംബര്‍ 6ന് ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ ബോയ്‌സ് സെക്ഷന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ‘ടെര്‍മിനല്‍ X-XII’ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന്് തുടങ്ങുന്ന പ്രോഗ്രാമിലേക്ക് 10,11,12 ക്ലാസുകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് പ്രവേശനം. പ്രവേശനം സൗജന്യമായിരിക്കും.
|
മാറുന്ന ലോകത്തിലെ ഏറ്റവും പുതിയ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിജ്ഞാനപ്രദമായ ഒരു പ്രോഗ്രാമായിരിക്കുമിതെന്ന് സംഘാടകര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ വ്യവസായ മേഖലകളില്‍ നിന്നുള്ള പ്രഫഷണലുകളുമായി ആശയവിനിമയത്തിനും, നൂതന സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനുള്ള സവിശേഷമായ അവസരമായാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. ഹെല്‍ത്ത് കെയര്‍, എന്‍ജനീയറിങ്, ഫിനാന്‍സ്, സ്‌പോര്‍ട്‌സ് ആന്‍ഡ് മീഡിയ, ലൊ ആന്‍ഡ് ലീഗല്‍, മാനേജ്മന്റ് തുടങ്ങിയ പത്തോളം മേഖലയിലെ വിദഗ്ധര്‍ വിദ്യാഥികളുമായി സംവദിക്കുന്നതാണ്.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പ്രോഗ്രാമില്‍ എംബസ്സി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് ഇമ്രാന്‍, സ്‌കൂള്‍ മാനേജ്മന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. പ്രസിഡന്റ് സഫ്വാന്‍ പി.എം., വൈസ് പ്രസിഡന്റ് അന്‍സാര്‍, ജോയിന്റ് സെക്രട്ടറി ഹാരിസ്, ട്രഷറര്‍ അബ്ദുല്‍മജീദ്, കെ.ഇ.ഫ്. സ്ഥാപകാംഗം ഇക്ബാല്‍ പൊക്കുന്ന് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://forms.gle/paZW7ke2ARwfFMsMA എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്ത് എന്‍ട്രി-പാസ് കൈപ്പറ്റേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0562067213,0541567014 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്


