കൊല്ലം: കൊല്ലം ചെമ്മാമുക്കില്‍ ഭര്‍ത്താവ് യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിന് പിന്നില്‍ ഭാര്യയെക്കുറിച്ചുള്ള സംശയമെന്ന് സൂചന. കൊല്ലപ്പെട്ട അനില സുഹൃത്ത് ഹനീഷുമായി ചേര്‍ന്ന് ബേക്കറി തുടങ്ങിയതിന് പിന്നിലെ തര്‍ക്കമാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നാണ് വാര്‍ഡ് മെമ്പറുടെ വെളിപ്പെടുത്തല്‍.
|
ബിസിനസ് പങ്കാളിയെന്ന നിലയില്‍ ഹനീഷ് ഇടയ്ക്കിടെ ബേക്കറിയില്‍ വരുമായിരുന്നു. ഹനീഷ് ഭാര്യയുമായി അടുത്തിടപഴകുന്നതില്‍ സംശയം തോന്നിയതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കണമെന്ന് പ്രതി പത്മരാജന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ബേക്കറി തുടങ്ങാന്‍ മുടക്കിയ 1.49 ലക്ഷം രൂപ മടക്കി നല്കിയാല് ഒഴിവാകാം എന്നായിരുന്നു ഹനീഷ് പറഞ്ഞത്. തുടര്‍ന്ന് പത്താം തിയതി പണം നല്‍കാം എന്ന് പത്മരാജന് ഉറപ്പുനല്‍കുകയായിരുന്നു. ഈ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇയാള്‍ ഇരുവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വാര്‍ഡ് മെമ്പറുടെ പ്രതികരണം.

നടുറോഡില്‍ കാറില്‍ യുവതിയെ തീകൊളുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് പത്മരാജനെ (60) കാല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയതിട്ടുണ്ട്. കൊല്ലം നഗരത്തില്‍ ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടില്‍ മേലതില്‍ വീട്ടില്‍ അനില(44)യാണ് കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന ബേക്കറി ജീവനക്കാരന് സോണിക്ക് പൊള്ളലേറ്റു.
നഗരമധ്യത്തിലെ റോഡില്‍ തടഞ്ഞുനിര്‍ത്തി കാറില്‍ പെട്രോളൊഴിച്ച് യുവതിയെ തീകൊളുത്തിക്കൊല്ലുകയായിരുന്നു. പ്രതി കൃത്യം നടത്തിയത് ആസൂത്രിതമായെന്ന് എഫ്.ഐ.ആര്. പ്രതി കൃത്യം നടത്താനായി 300 രൂപയ്ക്ക് പെട്രോള്‍ വാങ്ങി. ഭാര്യയെയും സുഹൃത്തിനെയും കൊല്ലണം എന്ന ലക്ഷ്യത്തോടെയാണ് പ്രതി എത്തിയത്.
ALSO READ: പാലക്കാട്ട് മെഡിക്കല്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
അനിലയോടൊപ്പം കാറിലുണ്ടായിരുന്നത് അനീഷാണെന്നാണ് പത്മരാജന് തെറ്റിദ്ധരിച്ചത്. എന്നാല്‍, സംഭവസമയത്ത് അനിലക്കൊപ്പം കാറില്‍ ഉണ്ടായിരുന്നത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന് സോണിയായിരുന്നു. രാത്രിയിലായതിനാല്‍ ആളെ വ്യക്തമായി കാണാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഇരുവരെയും കൊല്ലാന്‍ പത്മരാജന് തീരുമാനിച്ചത്. കടയില്‍ നിന്ന് ഇറങ്ങിയത് മുതല്‍ പത്മരാജന് അനിലയെ പിന്തുടരുന്നുണ്ടായിരുന്നു.
താനാണ് കത്തിച്ചതെന്ന് ഇയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു. ബേക്കറിയില്‍ പാര്‍ട്ണറായ അനീഷിനെ ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതി മൊഴി നല്കി.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കൊല്ലം നഗരത്തില്‍ ചെമ്മാന്മുക്കിലാണ് സംഭവം. അനിലയും സോണിയും സഞ്ചരിച്ച കാറിനോട് ചേര്‍ന്ന് ഡോര്‍ തുറക്കാനാകാതെ മറ്റൊരു കാര്‍ കൊണ്ട് തടഞ്ഞുനിര്‍ത്തിയ പത്മരാജന് പെട്രോള്‍ ഒഴിക്കുകയും തീയിടുകയുമായിരുന്നു. വാഹനത്തില്‍ മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായി. വാഹനം കത്തുന്നത് കണ്ട് വഴിയാത്രക്കാര്‍ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.
കണ്ടുനിന്നവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും കാര്‍ ആളിക്കത്തിയതിനാല്‍ ആളുകള്‍ക്ക് അടുക്കാനായില്ല. പൊലീസെത്തി വാഹനം തുറന്ന് പൊള്ളലേറ്റ നിലയില്‍ സോണിയെ പുറത്തെത്തിക്കുകയായിരുന്നു. സോണിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാചക തൊഴിലാളിയാണ് പത്മരാജന്.


