കോഴിക്കോട് മാവൂരില്‍ നിന്ന് കാമുകനൊപ്പം വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയായ യുവതിയെയും കുഞ്ഞിനെയും പോലീസ് ഡല്‍ഹിയില്‍ നിന്ന് പിടികൂടി. മാവൂര്‍ പോലീസാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് യുവതിയെയും ആറുവയസ്സുകാരിയായ മകളെയും കാമുകനെയും പോലീസ് പിടികൂടിയത്. മൂന്നാം തിയ്യതിയാണ് യുവതിയെയും മകളെയും കാണാതായത്.
|
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ യുവതി കാമുകനൊപ്പം പോയതാണെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് മാവൂര്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൈസുരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും യുവതി ഫോണും സിംകാര്‍ഡും ഉപേക്ഷിച്ചതിനാല്‍ ശ്രമം വിജയിച്ചില്ല. പിന്നീട് യുവാവിന്റെ പഴയ ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ച സംഘം നിരവധി നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരെ കണ്ടെത്താന്‍ സഹായിച്ചത്.
മൂവരും ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാന്‍ ശ്രമിക്കുന്നതറിഞ്ഞ് അന്വേഷണസംഘം വിമാനമാര്‍ഗം ഡല്‍ഹിയിലെത്തുകയും സിഐഎസ്എഫിന്റെ സഹായത്തോടെയാണ് വിമാനത്താവളത്തില്‍ നിന്ന് മൂവരെയും യുവതിയെയും കാമുകനെയും കുഞ്ഞിനെയും പിടികൂടി നാട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നു.


