തെഹ്റാന്‍: സിറിയയുടെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ വിമാനം അപ്രത്യക്ഷമായി. വിമതര്‍ ദമസ്‌കസ് പിടിച്ചെടുക്കുന്നതിന് മുന്‍പ് അല്‍ അസദ് ഐ.എല്‍ -76 എയര്‍ക്രാഫ്റ്റില്‍ രക്ഷപെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പറുന്നയര്‍ന്ന വിമാനത്തെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നുമില്ല.
|
റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം 3,650 മീറ്ററിലധികം ഉയരത്തില്‍ സഞ്ചരിച്ചിരുന്നു. എ്ന്നാല്‍, പിന്നീട് ലെബനീസ് അക്കറിന് സമീപമുള്ള ലെബനീസ് വ്യോമാതിര്‍ത്തിക്ക് പുറത്ത് വച്ച് വിമാനം താഴേക്ക് പതിച്ചതായി ഓപ്പണ്‍ സോഴ്സ് ഫ്ലൈറ്റ് ട്രാക്കേഴ്സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പറയുന്നു. . വിമാനം വെടിവെച്ചിട്ടതാകാമെന്ന് സംശയിക്കപ്പെടുന്നു. എഞ്ചിന്‍ തകറിലായതാണെന്നും റിപോര്‍ട്ടുണ്ട്.
Did Bashar al-Assad’s Plane Crash?
Sudden Disappearance and Altitude Change Suggests It Was Shot Down!!Unconfirmed information is being circulated about the sudden descent of the plane that was reportedly carrying Assad after it disappeared from radar and dropped suddenly from… pic.twitter.com/fpFQxQaq0K
— khaled mahmoued (@khaledmahmoued1) December 8, 2024
നവംബര്‍ അവസാനത്തോടെ വടക്കുപടിഞ്ഞാറന്‍ സിറിയ ആസ്ഥാനമായുള്ള വിമത പോരാളികള്‍ നടത്തിയ അപ്രതീക്ഷിത നീക്കമാണ് അല്‍ അസദിന്റെ പതനത്തിലേക്കു നയിച്ചത്. ഇതോടെ ഔദ്യോഗിക സേനാവിഭാഗം പെട്ടെന്ന് തകര്‍ന്നു.
അസദിന്റെ സഖ്യകക്ഷികളായ റഷ്യയും ഇറാനും ആഭ്യന്തര പ്രശനങ്ങളിലും യുദ്ധത്തിലും പെട്ട് ഉഴലുകയാണ്. ഇക്കാരണത്താല്‍ സിറിയയുടെ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ ഇവര്‍ക്ക് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍


