30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
malayali died in Madeena

മദീന: ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കവേ കാസര്‍കോട് സ്വദേശി മദീനയില്‍ മരിച്ചു. (Malayali dies in Madina while preparing to return from Umrah) ബാങ്കോട് സീനത്ത് നഗറിലെ ഇസ്മാഈല്‍ (സമപടം – 85) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ഭാര്യ നഫീസയുടെ കൂടെ ഉംറക്കെത്തിയതായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരിച്ച് വരാനുള്ള ഒരുക്കത്തിനിടെ നെഞ്ച് വേദന വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അന്ത്യം. മൃതദേഹം മദീനയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

യൂസുഫ് – ഹവ്വ ഉമ്മ ദമ്പതികളുടെ മകനാണ് തളങ്കര ഗസ്സാലി നഗറില്‍ ചായക്കട നടത്തിയിരുന്ന ഇസ്മാഈല്‍. മക്കള്‍: ഹമീദ്, അലി, റസാഖ്, നൗഷാദ്, ജലീല്‍, ഖലീല്‍, റംശീന.

മരുമക്കള്‍: അലി കോപ്പ, സുമയ്യ, റുക്സാന, സജ്ന, ശാഹിന, ശബാന. സഹോദരങ്ങള്‍: മറിയം ഉമ്മ, ബീഫാത്വിമ, പരേതരായ മുഹമ്മദ്, അബൂബകര്‍, ശഹര്‍ബാന്‍.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement