കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസിയെ റോഡില്‍ വലിച്ചിഴച്ച പ്രതികളെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലിസ്. കൂടല്‍ക്കടവില്‍ ആദിവാസിയായ മാതനെ കാറില്‍ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ നാല് പ്രതികളില്‍ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളായ വയനാട് കണിയാമ്പറ്റക്കടുത്ത പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അര്‍ഷിദ്, അഭിരാം എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്ന് ബസില്‍ വരുമ്പോള്‍ കല്‍പ്പറ്റയില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്. ബാക്കിയുള്ള പനമരം താഴെപുനത്തില്‍ ടി.പി നബീല്‍ കമര്‍ (25), പനമരം കുന്നുമ്മല്‍ വീട്ടില്‍ കെ.വിഷ്ണു എന്നിവരാണ് ഒളിവില്‍. ഇവര്‍ക്ക് വേണ്ടിയാണ് Look Out നോട്ടീസ് ഇറക്കിയത്.
|
ഇവരെക്കുറിച്ചുള്ള സൂചന ലഭിക്കുന്നവര്‍ താഴെയുള്ള നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.
മാനന്തവാടി പൊലീസ് സ്‌റ്റേഷന്‍, ഫോണ്‍04935 240232, മാനന്തവാടി എസ്.എച്ച്.ഒ9497987199,മാനന്തവാടി
സബ് ഇന്‍സ്‌പെക്ടര്‍ 949780816. എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.
ഇവരെ കണ്ടെത്താന്‍ സംസ്ഥാന അതിര്‍ത്തികളില്‍ പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി തപേഷ് ബസുമതാരി ഇന്നലെ മാനന്തവാടിയിലെത്തി കേസിന്റെ പുരോഗതി അന്വേഷണ ഉദ്യോഗസ്ഥരുമായി വിലയിരുത്തി. വയനാട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മാതനെ പട്ടിക വര്‍ഗക്ഷേമ മന്ത്രി ഒ.ആര്‍.കേളു സന്ദര്‍ശിച്ചു. തന്നെ ആക്രമിച്ചവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് മാതന്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികള്‍ക്കെതിരേ കടുത്ത വകുപ്പുകള്‍ ഉള്ള SC/ST വകുപ്പുകള്‍ ആകും ചുമത്തുക.
Lookout notice issued to find accused who dragged a tribal on road


