28
Dec 2024
Fri
28 Dec 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി അറേബ്യയില്‍ ഇന്നും നാളെയും നേരിയതോ മിതമായതോ ആയ തോതില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്‌വരകളിലേക്കും താഴ്ന്ന വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലേക്കും പോവുന്നത് ഒഴിവാക്കാനും ഔദ്യോഗിക പോര്‍ട്ടലുകള്‍ളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുളിലൂടെയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജിയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. നാളെ വരെ രാജ്യത്ത് മഴയും ഇടിമിന്നലും തുടരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് അഭ്യര്‍ഥിച്ചു.

സൗദിയില്‍ ഇന്നലെ മുതല്‍ തന്നെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. ഇത് നാളെ വരെ തുടരും. മക്ക, ബഹ, മദീന, തബൂക്ക്, ജൗഫ്, ഹായില്‍, വടക്കന്‍ അതിര്‍ത്തികള്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലായിരിക്കും മഴ ലഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. മക്ക മേഖലയില്‍ നേരിയതോ മിതമായതോ ആയ രീതിയില്‍ മഴ പെയ്യുന്നതിലൂടെ പ്രദേശത്തു വെള്ളപ്പൊക്കത്തിനും ആലിപഴം പെയ്യുന്നതിനും പൊടിപടലങ്ങളുള്ള കാറ്റ് വീശുന്നതിനും കാരണമാകും.

അതേസമയം, സൗദിയുടെ വടക്കന്‍ മേഖലകളില്‍ തണുത്ത കാലാവസ്ഥ തുടരുകയാണ്. പലയിടത്തും 1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക