21
Dec 2024
Sun
21 Dec 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെൽബൺ: ഓസ്ട്രേലിയയിൽ ഹിന്ദിയിൽ വാർത്താസമ്മേളനം നടത്തി പരിഹസ്യനായി ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ബോർഡർ-ഗാവസ്‌കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി ആണ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ വാർത്താ സമ്മേളനം നടത്തിയത്. ഇന്നലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് “ഹിന്ദി ഓൺലി ” പത്രസമ്മേളനം നടത്തിയത്. പത്രസമ്മേളനത്തിൽ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ ഇംഗ്ലീഷിൽ ചോദിച്ച ചോദ്യങ്ങൾക്ക് പോലും ജഡേജ ഹിന്ദിയിൽ ആണ് മറുപടി നൽകിയത്. ചിലതിന് മറുപടി നൽകിയതും ഇല്ല.

സംഭവം വലിയ വിവാദങ്ങൾക്കും കാരണം ആയി. ജഡേജയുടെ നടപടി സോഷ്യൽമീഡിയയിൽ പരിഹാസം ഉയരാനും കാരണം ആയി.
ഹിന്ദിയിൽ കഴിഞ്ഞ ടെസ്റ്റിനെപ്പറ്റി സംസാരിച്ചശേഷം മറ്റു ചോദ്യങ്ങൾക്ക് മറുപടിനൽകാതെ ജഡേജ മടങ്ങിയെന്നുമാണ് വിമർശനം. നിരവധി പേരാണ് വിദേശത്ത് പോയി മാധ്യമങ്ങളോട് ഹിന്ദിയിൽ മത്രം സംസാരിച്ച ജഡേജയെ ട്രോകുന്നത്.

പരമ്പരയ്ക്കെത്തിയ ഇന്ത്യൻ മാധ്യമങ്ങൾക്കായാണ് ജഡേജ പത്രസമ്മേളനം നടത്തിയതെന്നും ഓസ്‌ട്രേലിയൻ മാധ്യമം ഇതിൽ പങ്കെടുക്കുകയായിരുന്നെന്നും ആണ് ഇന്ത്യൻ തരങ്ങളുടെ പ്രതികരണം വ്യാഴാഴ്ചയാണ് നാലാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

Ravindra Jadeja Slammed For Speaking Hindi only press conference In Australia