23
Dec 2024
Tue
23 Dec 2024 Tue
Kanathil jameela temple controversy

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയെ ക്ഷേത്രാങ്കണത്തില്‍ പ്രവേശിപ്പിച്ചതിനെതിരേ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം. (Hindu Aikyavedi against Kanathail Jameela MLA) കീഴുര്‍ മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്താണ് ഹിന്ദു ഐക്യവേദി പ്രതിഷേധ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കീഴുര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടെ കാനത്തില്‍ ജമീല ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. കൊടിയേറ്റ ദിവസമായ ഡിസംബര്‍ പത്തിന് ഉച്ചയ്ക്കായിരുന്നു എംഎല്‍എ ക്ഷേത്രത്തിലേക്കെത്തിയത്.

ALSO READ: പരാതിക്കാരിയെ ഓഫീസിനകത്ത് ബലാല്‍സംഗം ചെയ്തു; ആര്‍എസ്എസ് പ്രവര്‍ത്തകനായ അഭിഭാഷകന്‍ അറസ്റ്റില്‍

ട്രസ്റ്റി അംഗങ്ങളുടെ ക്ഷണമനുസരിച്ച് ഉച്ചയ്ക്ക് സദ്യ കഴിക്കാനായി എത്തിയ എംഎല്‍എ ക്ഷേത്രമുറ്റത്തുകൂടെയാണ് ഊട്ടുപുരയിലേക്ക് പോയത്. ഇതാണ് ഹിന്ദു ഐക്യവേദിയെ പ്രകോപിപ്പിച്ചത്.

ക്ഷേത്ര ട്രസ്റ്റി ബോര്‍ഡിനെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരിക്കുന്നത്. ‘കഠിന വ്രത ശുദ്ധിക്കും താന്ത്രികക്രിയകള്‍ക്കും അതിപ്രാധാന്യമുള്ള കീഴുര്‍ വാതില്‍കാപ്പവറുടെ തിരുമുറ്റത്ത് ട്രസ്റ്റി ബോര്‍ഡ് നടത്തിയ ആചാരലംഘനത്തില്‍ ഭക്തജനങ്ങള്‍ പ്രതിഷേധിക്കുക. എംഎല്‍എയെ എഴുന്നള്ളിച്ച ട്രസ്റ്റി ബോര്‍ഡിന്റെ ധാര്‍ഷ്ട്യത്തിന്റെ പിന്നിലുള്ള താല്പര്യം എന്ത്’ എന്നെഴുതിയ പോസ്റ്ററുകളാണ് ഹിന്ദു ഐക്യവേദി പതിച്ചിരിക്കുന്നത്.

എന്നാല്‍ സംഘപരിവാര ആരോപണങ്ങള്‍ ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് തള്ളി. തന്ത്രിയോട് അനുമതി വാങ്ങിയതിന് ശേഷമാണ് എംഎല്‍എയെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. വിഷയത്തില്‍ വ്യക്തത വരുത്താന്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ നിയമനടപടികളിലേക്ക് കടക്കാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനം.