തിരുവനന്തപുരത്ത് ഏഴുവയസുകാരിയെ വീട്ടില്‍ കയറി ലൈംഗികമായി ഉപദ്രവിച്ച ശേഷം ഒളിവില്‍ പോയ പ്രതി നാലുവര്‍ഷത്തിനു ശേഷം പിടിയിലായി. പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടില്‍ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. മുടിയും താടിയും നീട്ടിവളര്‍ത്തി വേഷം മാറി വിവിധ സ്ഥലങ്ങളില്‍ ഒളിവുജീവിതം നയിച്ചുവരവെയാണ് സുരേഷ് പിടിയിലായത്.
|
2021ലായിരുന്നു പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം നോക്കി പ്രതി അതിക്രമിച്ചു കയറി സുരേഷ് ലൈംഗികാതിക്രമം നടത്തിയത്. ഒളിവില്‍ പോയ പ്രതിയെ കാട്ടാക്കട ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്‍ ഷിബുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ബൈജു. ഉണ്ണികൃഷ്ണന്‍, ഗ്രേഡ് സിപിഒ പ്രശോഭ്, സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായ പ്രതിയെ കേസിലെ അതിജീവിതയെയും കുട്ടിയുടെ മാതാപിതാക്കളേയും സാക്ഷികളേയും കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


