കൊല്ലം: കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ടെത്തിയ കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
|
ഇന്നലെ രാത്രിയാണ് സംഭവം. റബറുകള്‍ മുറിച്ച പറമ്പില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിക്കരിഞ്ഞ നിലയില്‍ രാവിലെയാണ് നാട്ടുകാര്‍ കണ്ടെത്തുന്നത്. ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ ഒഴുകുപാറയ്ക്കലില്‍ ഇന്ന് രാവിലെ ഏഴുമണിയോടെ നടക്കാനിറങ്ങിയ നാട്ടുകാരാണ് കാര്‍ കത്തിയനിലയില്‍ കണ്ടെത്തിയത്. റോഡില്‍നിന്ന് 50 അടിയോളം താഴ്ചയില്‍ പൂര്‍ണമായും കത്തി നശിച്ച വാഗണ്‍ആര്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹമുള്ളത്. അബദ്ധത്തില്‍ കാര്‍ മറിഞ്ഞ് കത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തിന് സമീപത്ത് വീടുകളൊന്നുമില്ല. രാവിലെ, കത്തിയ കാര്‍ കണ്ട പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
രണ്ടുദിവസം മുമ്പ് കാണാതായ ഒഴുകുപാറയ്ക്കല്‍ സ്വദേശി അനീഷ് എന്നയാളാണ് മരിച്ചതെന്നാണ് പൊലീസ് നിഗമനം. ഇദ്ദേഹത്തെ കാണാനില്ലെന്ന് കഴിഞ്ഞദിവസം ബന്ധുക്കള്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കൂടുതല്‍ പരിശോധനക്ക് ഫോറന്‍സിക് സംഘവും പൊലീസ് നായയും സ്ഥലത്തെത്തും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. എന്നാല്‍ സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Burnt body found inside car that fell into ditch in Kollam


