തൃശൂര്‍: ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് 14 വര്‍ഷത്തിനുശേഷം വലയില്‍. ആലപ്പുഴ സ്വദേശി ബാബു (74) ആണ് അറസ്റ്റിലായത്. പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതി സ്വന്തം പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈപ്പറ്റിക്കൊണ്ടിരുന്നതായി കണ്ടെത്തിയതോടെയാണ് പിടിയിലായത്.
|
2001ലാണ് ഇയാള്‍ ഭാര്യ തിരുമുടിക്കുന്ന് പനങ്ങാട്ടു പറമ്പില്‍ ദേവകിയെ (35) വെട്ടി കൊലപ്പെടുത്തിയത്. 1990ല്‍ ആലപ്പുഴയില്‍ നിന്ന് കൊരട്ടിയില്‍ ധാന്യത്തിനെത്തിയ ബാബു ചായക്കടയില്‍ വച്ചാണ് ദേവകിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ചായക്കടക്കട ഉടമയുടെ സഹോദരിയായിരുന്നു ദേവകി. കൊലപാതകത്തിന് ശേഷം ദേവകിയുടെ ദേഹത്ത് ഉണ്ടായിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മറ്റും എടുത്ത ശേഷം പ്രതി ഒളിവില്‍ പോയി. എട്ടു വര്‍ഷത്തെ ഒളിവു ജീവിതത്തിന് ശേഷം പ്രതിയെ മാരാരിക്കുളം പൊലീസ് 2008 ല്‍ അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. രണ്ടുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും ഒളിവില്‍ പോകുകയായിരുന്നു.
നേരത്തെ അപകടത്തില്‍ കൈ വിരല്‍ മുറിഞ്ഞതിന് കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് തുക ഇയാള്‍ക്ക് സ്ഥിരമായി ലഭിച്ചിരുന്നു. മധുര, കോട്ടയം എന്നിവിടങ്ങളില്‍ പല പേരുകളില്‍ കഴിഞ്ഞ പ്രതി തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൃത്യമായി കൈപ്പറ്റി വരുന്നതായി പൊലിസീന് ലഭിച്ച വിവരം ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്. കൊരട്ടി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് ആണ് ഇയാളെ അറസ്റ്റ്ചെയ്തത്.
ദേവകിയുടെ പേരിലുള്ള ആറ് സെന്റ് സ്ഥലം കൈവശപ്പെടുത്തുവാന്‍ കൂടിയാണ് കൊലപ്പെടുത്തിയതെന്ന് ബാബു ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Accused of stabbing wife to death and stealing gold arrested after 14 years


