27
Jan 2025
Tue
27 Jan 2025 Tue
Puthenveettil Ali Roshan will lead Kerala teal in Delhi International Kite Festival 2025

2025ല്‍ ഇന്ത്യയിലെ പുതിയ പട്ടം പറത്തല്‍ സീസണിന് തുടക്കമാവും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ഡല്‍ഹി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ 2025 സീസണ്‍ മത്സരങ്ങളില്‍ കേരള സംഘത്തെ പുത്തന്‍ വീട്ടില്‍ അലി റോഷന്‍ നയിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 4 മേഖലകളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.(Puthenveettil Ali Roshan will lead Kerala teal in Delhi International Kite Festival 2025)

1. 35-ാമത് ഗുജറാത്ത് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ ജനുവരി 10 മുതല്‍ 14 വരെ അഹമ്മദാബാദിലെ സബര്‍മതി തീരത്ത് വച്ച് നടക്കും. ഗുജറാത്ത് ടൂറിസമാണ് സംഘാടകര്‍.

2. 2-ാ മത് ഡല്‍ഹി ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ ജനുവരി 12 മുതല്‍ 15 വരെ ഡല്‍ഹിയിലെ ബനേസര, സരായ് കാലേകാന്‍ എന്നിവിടങ്ങളില്‍ വച്ചാണ് നടക്കുന്നത്. ഡല്‍ഹി ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് സംഘാടകര്‍.

3. 4-ാം തെലുങ്കാന ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ ജനുവരി 11 മുതല്‍ 14 വരെ സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടില്‍ വെച്ച് നടക്കും. സംഘടകര്‍ തെലുങ്കാന ടൂറിസം.

4. 12-ാം മത് ONGC-MRPL മാംഗ്‌ളൂര്‍ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ ജനുവരി 17, 18 തനീര്‍ബാവി ബീച്ച്, മാംഗ്‌ളൂര്‍ എന്നിവിടങ്ങളിലും നടക്കും.

പ്രസ്തുത ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന കേരള സംഘത്തെ പുത്തന്‍ വീട്ടില്‍ അലി റോഷന്‍ (ക്യാപ്റ്റന്‍), ഫാത്തിമ ഹന്ന (വൈസ് ക്യാപ്റ്റന്‍) നജാഫ് (ടീം മാനേജര്‍), സ്വപ്ന, അലി വെസ്റ്റ്ഹില്‍, ജിംന മെഹ്‌റിന്‍, ഹംറാസ് ചാലിയം, എം. റിജില്‍, ചാര്‍ളി മാത്യു, ഫാഹിം, ഷാഹിര്‍ മണ്ണിങ്കല്‍ (ഇന്റര്‍നാഷണല്‍ കോ- ഓഡിനേറ്റര്‍), അബ്ദുള്ള മാളിയേക്കല്‍ (മുഖ്യ പരിശീലകന്‍) എന്നിവര്‍ നയിക്കും.

ലോകത്തിലെ 45 രാജ്യങ്ങളില്‍ നിന്നായി പ്രമുഖരായ 250 ഓളം കൈറ്റ് ഫ്‌ളയേഴ്‌സും ഇന്ത്യയുടെ 15 സംസ്ഥാനങ്ങളില്‍ നിന്നായി 110 ഓളം കൈറ്റ് ഫ്‌ളയേഴ്‌സും പങ്കെടുക്കും. അമേരിക്ക, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മെക്സിക്കോ, കൊളംബിയ, അര്‍ജന്റീന, സിംഗപ്പൂര്‍, മലേഷ്യ, ഈജിപ്ത്, ഓസ്‌ട്രേലിയ തുടങ്ങിയ അന്താരാഷ്ട്ര രാജ്യങ്ങളും കേരളം, ലക്ഷദ്വീപ്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ, വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാന ടീമുകളും ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന രാജ്യാന്തര കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കും.

ഇതിനോടനുബന്ധിച്ച് 4 വിഭാഗങ്ങളിലായിട്ടാണ് മത്സരം സജ്ജീകരിക്കുന്നത്. ഇന്ത്യന്‍ പരമ്പരാഗത ട്രെയിന്‍ കൈറ്റ്, പ്രത്യേക രൂപമുള്ള ആധുനിക പട്ടങ്ങള്‍, സ്‌പോര്‍ട്‌സ് കൈറ്റുകള്‍, എല്‍ഇഡി പട്ടങ്ങള്‍ എന്നീ നാല് വിഭാഗങ്ങളിലും കേരള സംഘവും പങ്കെടുക്കുമെന്ന് ആര്‍. ജയന്ത് കുമാര്‍ (ട്രഷറര്‍, കൈറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ), അബ്ദുള്ള മാളിയേക്കല്‍ (പരിശീലകന്‍, വണ്‍ ഇന്ത്യ കൈറ്റ് ടീം), ഹാഷിം കടാക്കലകം (എക്സിക്യൂട്ടീവ് മെംബര്‍, വണ്‍ ഇന്ത്യ കൈറ്റ് ടീം), ഷബീറലി റിഥം മീഡിയ (മീഡിയ കോ-ഓഡിനേറ്റര്‍, വണ്‍ ഇന്ത്യ കൈറ്റ് ടീം), പുത്തന്‍വീട്ടില്‍ അലി റോഷന്‍ (ക്യാപ്റ്റന്‍), നജാഫ് (ടീം മാനേജര്‍) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9605234000/9895043193