തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ചാണ് കേരളത്തിലും സ്വര്‍ണത്തിന് വില നിശ്ചയിക്കപ്പെടുന്നതെന്നും സംസ്ഥാനത്ത് എല്ലായിടത്തും ഒരേ വിലക്കാണ് സ്വര്‍ണം ലഭിക്കുന്നതെന്നുമാണ് പൊതുജനത്തിന്റെ ധാരണ. (Gold prices vary in Kerala) എന്നാല്‍, പലപ്പോഴും ഇതല്ല സ്ഥിതി. വിവിധ ജ്വല്ലറികളിലെ സ്വര്‍ണ വിലയില്‍ 300 രൂപ മുതല്‍ 400 രൂപ വരെയാണ് ചില ദിവസങ്ങളില്‍ വ്യത്യാസം.
|
കേരളത്തിലെ സ്വര്‍ണ വ്യാപാരികളുടെ സംഘടനകള്‍ തമ്മിലുള്ള ഭിന്നതയാണ് ഇതിന് കാരണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ആള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (AKGSMA), കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ ഡീലേഴ്സ് അസോസിയേഷന് (KGSDA), TRICHUR, AKGSMA/ S BHAVAN എന്നീ സംഘടനകളാണ് കേരളത്തില്‍ സ്വര്‍ണ വില നിര്‍ണയിക്കുന്നത്.
ALSO READ: രാജി മമതാ ബാനര്‍ജിയുടെ ഉപദേശപ്രകാരമെന്ന് പി വി അന്‍വര്‍; നിലമ്പൂരില്‍ മല്‍സരിക്കില്ല.
ഇന്നത്തെ സ്വര്‍ണവില പ്രകാരം ഗ്രാമിന് 40 രൂപയാണ് വിവിധ സംഘടനകള്‍ക്കിടയിലെ വ്യത്യാസം. AKGSMA യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടകളില്‍ ഒരു ഗ്രാമിന് 7,340 രൂപയാണ് വില. എന്നാല്‍, മറ്റ് മൂന്ന് സംഘടനകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളില്‍ 7,300 രൂപ മാത്രമേയുള്ളു. 240 രൂപയാണ് ഒരു പവന് മേലുള്ള വില വ്യത്യാസം.
മുമ്പും ഇത്തരത്തില്‍ ഭിന്നിപ്പ് ഉണ്ടായിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ കൊണ്ടു തന്നെ പരിഹരിക്കപ്പെട്ട് സ്വര്‍ണ്ണവിലയില്‍ ഏകീകരണം വന്നിരുന്നു. എന്നാല്‍, കേരളത്തിലെ ചില പ്രമുഖ ജ്വല്ലറികളുടെ താല്പര്യപ്രകാരം AKGSMA മാത്രം പിന്നീട് വ്യത്യസ്ഥ വില നിര്‍ണയിക്കുകയായിരുന്നു. ഈ ഉയര്‍ന്ന വിലയാണ് മിക്കപ്പോഴും കേരളത്തിലെ സ്വര്‍ണ വിലയെന്ന പേരില്‍ പുറത്തുവരുന്നത്.
അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ചു കൊണ്ടാണ് യഥാര്‍ത്ഥത്തില്‍ സ്വര്‍ണ്ണ വില നിര്‍ണയിക്കേണ്ടത്. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ വില കുറഞ്ഞാലും കേരളത്തില്‍ വില കുറക്കാന്‍ തയ്യാറാകാറില്ലെന്നും ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.


