17
Jan 2025
Tue
17 Jan 2025 Tue
five israeli soldiers killed in gaza

ഗസ്സ: ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രായേല്‍ സൈന്യം കൂട്ടക്കുരുതിക്കായി സ്‌ഫോടകവസ്തുക്കള്‍ ഒരുക്കവേ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് അഞ്ച് അധിനിവേശ സൈനികര്‍ കൊല്ലപ്പെട്ടു. (Five Israeli soldiers killed while preparing explosives to carry out mass killings)  ഒപ്പമുണ്ടായിരുന്ന 10 സൈനികര്‍ക്ക് സാരമായി പരിക്കേറ്റതായും സൈന്യം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച വടക്കന്‍ ഗസ്സയിലെ ബൈത്ത് ഹാനൂനിലാണ് സംഭവം. ഇവിടെയുള്ള കെട്ടിടത്തില്‍ തമ്പടിച്ച സൈനികര്‍ ഫലസ്തീനികള്‍ക്ക് നേരെ ഉപയോഗിക്കാന്‍ സ്‌ഫോടകവസ്തുക്കള്‍ ഒരുക്കുന്നതിനിടെയാണ് പൊട്ടിത്തെറി. ഉഗ്രസ്‌ഫോടനത്തില്‍ സൈനികര്‍ നിലയുറപ്പിച്ച കെട്ടിടം പൂര്‍ണമായും തകര്‍ന്നു.

അഞ്ച് സൈനികര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ ചര്‍ച്ച അന്തിമ ഘട്ടത്തിലെത്തി നില്‍ക്കേ ഗസയില്‍ കൂട്ടക്കൊലക്ക് ഇസ്രായേല്‍ ശ്രമിക്കുന്നുവെന്നതിന് തെളിവാണിതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ: ജാമ്യം കിട്ടിയിട്ടും ബോച്ചെ ജയിലില്‍ നിന്നിറങ്ങാത്തത് കൂടുതല്‍ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയെന്ന് സൂചന

നഹല്‍ ബ്രിഗേഡിന്റെ രഹസ്യാന്വേഷണ യൂണിറ്റില്‍ സേവനമനുഷ്ഠിക്കുന്നവരാണ് കൊല്ലപ്പെട്ടവര്‍. കമാന്‍ഡര്‍ യാര്‍ യാക്കോവ് ഷുഷാന്‍ (23), സ്റ്റാഫ് സര്‍ജന്റ് യാഹവ് ഹദര്‍ (20), സ്റ്റാഫ് സര്‍ജന്റ് ഗൈ കര്‍മിയല്‍ (20), സ്റ്റാഫ് സര്‍ജന്റ് യോവ് ഫെഫര്‍ (19), സ്റ്റാഫ് സര്‍ജന്റ് അവിയല്‍ വൈസ്മാന്‍ (20) എന്നിവരാണ് മരിച്ചത്. ഇതോടെ, ഗസ്സയില്‍ കരയുദ്ധത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 407 ആയതായി ഇസ്രായേല്‍ അറിയിച്ചു.

ബൈത്ത് ഹാനൂനില്‍ ശനിയാഴ്ച നാല് ഇസ്രായേല്‍ സൈനികരെ ഹമാസ് കൊലപ്പെടുത്തിയിരുന്നു. തോക്കുധാരി നടത്തിയ ആക്രമണത്തിലാണ് സംഭവം. ആറ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചിരുന്നു.

സര്‍ജന്റ് മേജര്‍ അലക്‌സാണ്ടര്‍ ഫെഡോറെങ്കോ (37), സ്റ്റാഫ് സര്‍ജന്റ് ഡാനില ദിയാക്കോവ് (21), സര്‍ജന്റ് യഹാവ് മായാന്‍ (19), സര്‍ജന്റ് എലിയാവ് അസ്തുകര്‍ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ബുധനാഴ്ച വടക്കന്‍ ഗസയിലും മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക ടാങ്ക് ലക്ഷ്യമിട്ട് നടത്തിയ സ്‌ഫോടനത്തിലാണ് മരം. കൂടാതെ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ദിവസങ്ങള്‍ക്കിടെ മറ്റ് മൂന്ന് സൈനികരും കൊല്ലപ്പെട്ടു.