17
Jan 2025
Wed
17 Jan 2025 Wed
Gaza ceasefire deal

ഗസാ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍. (Draft of Israel-Hamas ceasefire deal) ഇക്കാര്യം മധ്യസ്ഥ റോള്‍ വഹിക്കുന്ന ഖത്തറും സ്ഥിരീകരിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് ഘട്ടങ്ങളായാണ് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുകയെന്ന് അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു. 42 ദിവസങ്ങള്‍ വീതം നീളുന്നതാണ് ആദ്യ രണ്ട് ഘട്ടങ്ങള്‍.

ഒന്നാം ഘട്ടം(42 ദിവസം)

വനിതാ സിവിലിയന്‍മാര്‍, വനിതാ സൈനികര്‍, കുട്ടികള്‍, 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഉള്‍പ്പെടെ 33 ബന്ദികളെ ഹമാസ് വിട്ടയക്കും.

വെടിനിര്‍ത്തലിന്റെ ആദ്യ ദിവസം മൂന്ന് ബന്ദികളെയും ഏഴാം ദിവസം നാല് ബന്ദികളെയുമാണ് മോചിപ്പിക്കുക. ബാക്കിയുള്ളവരെ തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ വിട്ടയക്കും

ഓരോ വനിതാ സൈനികയ്ക്കും പകരം 50ഉം മറ്റ് പൗരന്മാര്‍ക്ക് പകരം 30ഉം ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിക്കും.

ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് ഫലസ്തീന്‍ ജനവാസ മേഖലകളില്‍ നിന്ന് ഗസയുടെ അതിര്‍ത്തിപ്രദേശത്തേക്ക് സൈന്യം പിന്മാറും

ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ വീടുകളിലേക്കു മടങ്ങും. കൂടുതല്‍ സഹായം ഗസയിലേക്ക് പ്രവേശിക്കും

രണ്ടാം ഘട്ടം(42 ദിവസം)
സുസ്ഥിരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപനം

സൈനികരും സിലിയന്മാരും ഉള്‍പ്പെടെ ബാക്കിയുള്ള പുരുഷ ബന്ദികളെ ഹമാസ് വിട്ടയക്കും. പകരം തടവിലുള്ള പ്രമുഖ ഫലസ്തീന്‍കാരെ വിട്ടയക്കും. ഇവരുടെ പട്ടികയ്ക്ക് അന്തിമ രൂപമായിട്ടില്ല.

ഗസയില്‍ നിന്ന ഇസ്രായേല്‍ സൈന്യം പൂര്‍ണമായും പിന്മാറും.

മൂന്നാം ഘട്ടം
കൊല്ലപ്പെട്ട ഇസ്രായേലികളുടെ മൃതദേഹങ്ങള്‍ക്കു പകരമായി കൊല്ലപ്പെട്ട ഫലസ്തീന്‍കാരുടെ മൃതദേഹങ്ങള്‍ കൈമാറും.

ഗസയില്‍ പുനര്‍നിര്‍മാണ പ്രക്രിയ നടപ്പാക്കും

ഗസയില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള അതിര്‍ത്തികള്‍ തുറക്കും

മൂന്നാം ഘട്ടത്തില്‍ ഗസയില്‍ ബദല്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനും മുനമ്പിലെ പുനര്‍നിര്‍മാണ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ചര്‍ച്ചകള്‍ ആരംഭിക്കും. കൂടാതെ വടക്കന്‍ ഗസയിലേക്ക് പത്ത് ലക്ഷം ഫലസ്തീനികളെ തിരികെ പോകാന്‍ അനുവദിക്കുമെന്നും കരാറിലുണ്ട്.