തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ എല്ലാ ഓഫീസുകളിലും മൗനാചരണം. ഈ മാസം 30ന് ഗാന്ധിജിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തിലാണ് ചടങ്ങ്. രാവിലെ 11 മണിക്കാണ് രണ്ട് മിനിറ്റ് നീളുന്ന മൗനാചരണം. സ്വാതന്ത്ര്യ സമരത്തില്‍ വീര മൃത്യു വരിച്ചവരെ അനുസ്മരിച്ചാണ് മൗനാചരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
|
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റ്സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ സ്മരിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങെന്നും സര്‍ക്കുലറില്‍ പറയുന്നു.
മൗനാചരണത്തിന്റെ ഭാഗമായി രണ്ടു മിനിറ്റ് നേരം ജോലികള്‍ നിര്‍ത്തിവെയ്ക്കണം. ചലിക്കാതെ രണ്ടുമിനിറ്റ് നേരം മൗനം ആചരിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഇത് ഇനി മുതല്‍ എല്ലാ വര്‍ഷവും ആചരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
സാധ്യമായ എല്ലായിടത്തും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായി സൈറണ്‍ മുഴക്കണം. സൈറണ്‍ കേള്‍ക്കുന്ന സമയത്ത് തന്നെ ജനം എഴുന്നേറ്റ് നിന്ന് മൗനം ആചരിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. നിലവില്‍ ചില ഓഫീസുകളില്‍ മൗനാചരണം നടത്തിവരുന്നുണ്ട്.
1948ല്‍ ജനുവരി 30ന് ആര്.എസ്.എസ് പ്രവര്‍ത്തകനായ നാഥൂറാം വിനായക് ഗോഡ്സെയാണ് ഗാന്ധിജിയെ വെടിവച്ചുകൊന്നത്.
2 minutes of silence to be observed in all offices on January 30th


