ജിദ്ദ ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഇന്ത്യക്കാരായ 600 ല്‍ അധികം വരുന്ന ജീവനക്കാരുടെ സംഘടനയായ മിത്രാസിന്റെ വാര്‍ഷികാഘോഷം മിത്രോത്സവ്- 2025 വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളുടെ സംഗമമായി. സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനംകാഴ്ചവച്ച ഫാസില്‍ ഉബൈസ്, മുഹമ്മദലി എന്നിവരെയും യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സുശീല ആല്‍ബര്‍ട്ട്, മുഹമ്മദ് മുഹിയുദ്ദീന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. മിത്രാസ് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. (Mithras Annual celebration)
|
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണിറ്റി ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ കമലേഷ് കുമാര്‍ മീന മുഖ്യാതിഥിയായിരുന്നു. ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മിസ്സിസ് ഫറാഹ് മസൂദ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
മിത്രാസ് സെക്രട്ടറി നിതിന്‍ ജോര്‍ജ് സ്വാഗതവും അഫ്‌സല്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു. പ്രസിഡന്റ് സബീന റഷീദ് ആമുഖപ്രസംഗം നടത്തി. ഡോക്ടര്‍ അഷ്ഫാഖ് മണിയാര്‍, മാധ്യമപ്രവര്‍ത്തകന്‍ മുസാഫിര്‍, കബീര്‍ കൊണ്ടോട്ടി, ഡോക്ടര്‍ ഷമീ ഷബീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


