ട്രെയിന്‍ യാത്രയ്ക്കിടെ പെട്ടെന്നൊരു അസുഖം വന്നാല്‍ എന്ത് ചെയ്യും? ട്രെയ്നില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണോ? (Indian Railway medical emergency service, how to contact?) പലപ്പോഴും ട്രെയിന്‍ യാത്രയില്‍ ഇത്തരം അടിയന്തര സാഹചര്യം വന്നാല്‍, തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങി കൂടെയുള്ള യാത്രക്കാരുടെ സഹായത്തോടെ ആശുപത്രി തേടി ഓടുകയാണ് പതിവ്.
|
എന്നാല്‍, റെയില്‍വേയില്‍ അടിയന്തര മെഡിക്കല്‍ സേവനം വളരെ എളുപ്പത്തില്‍ ലഭ്യമാക്കാവുന്ന സംവിധാനമുണ്ടെന്ന് പലര്‍ക്കും അറിയില്ല. തൊട്ടടുത്ത സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ റെയില്‍വേയുടെ ഡോക്ടര്‍മാര്‍ തന്നെ എത്തി ആവശ്യമായ ചികില്‍സ നല്കുന്ന സംവിധാനമാണിത്.
ഇതിന് 138 എന്ന എമര്‍ജന്‍സി മെഡിക്കല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കോ 139 എന്ന പൊതു ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കോ വിളിക്കാവുന്നതാണ്. നേരത്തേ ഇത്തരം ആവശ്യങ്ങള്‍ക്ക് ടിടിഇയെയോ സ്റ്റേഷന് മാസ്റ്ററെയോ ബന്ധപ്പെടേണ്ടിയിരുന്നു.
ALSO READ: പള്ളിയില്ല, സ്വന്തം ഭൂമിയില്‍ ഷെഡ്ഡ് ഉണ്ടാക്കി ജുമുഅ നടത്തിയ മുസ്ലിംകളെ ജയിലിലടച്ച് പോലീസ്
ഇത്തരത്തിലൊരു അനുഭവം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു യാത്രക്കാരന് പങ്കുവച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്
തമിഴ്നാട് നീലഗിരി ജില്ലയിലുള്ള ഒരു പ്രമുഖ കോളേജിലെ ഡിഗ്രി ഫൈനല്‍ ഇയര്‍ കുട്ടികള്‍ കുളു മണാലി ടൂര്‍ കഴിഞ്ഞ് ട്രെയിനില്‍ തിരിച്ചു വരുമ്പോള്‍ കൂടെ പോയ അധ്യാപകര്‍ ഉള്‍പ്പെടെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടായി. ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഫായിസ് യാമിന് അവന്റെ പിതാവായ മുഹമ്മദ് ഷാജിയെ വിളിച്ച് കാര്യം പറഞ്ഞു.
അദ്ദേഹം ഉടന്‍ തന്നെ ട്രെയിനിന്റെ ഹെല്പ്പ്ലൈന് നമ്പര്‍ ആയ 139 ല്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്തു. കുറച്ചുകഴിഞ്ഞ് അദ്ദേഹത്തിന്റെ മൊബൈലിലേക്ക് റെയില്‍വേയിലെ ഒരു ഉദ്യോഗസ്ഥന് വിളിച്ചു. വിവരങ്ങള്‍ അന്വേഷിച്ചു. അസുഖബാധിതര്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ ഇപ്പോള്‍ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അടുക്കുകയാണെന്നും അവരുടെ PNR നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും മുഹമ്മദ് ഷാജി അവരെ അറിയിച്ചു.
ഉടനെതന്നെ മെഡിക്കല്‍ സഹായം എത്തിക്കാം എന്ന് ഉദ്യോഗസ്ഥന് ഉറപ്പ് നല്കി. കുറച്ചു കഴിഞ്ഞപ്പോള്‍ റെയില്‍വേ ഡോക്ടര്‍ രക്ഷകര്‍ത്താവിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. അടുത്ത സ്റ്റേഷനില്‍ എത്തുമ്പോള്‍ ഞങ്ങള്‍ കുട്ടികളെ കേറി പരിശോധിക്കും എന്ന് ഉറപ്പു കൊടുത്തു.
അടുത്ത റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മെഡിക്കല്‍ സംഘം ഈ ട്രെയിനില്‍ കയറുകയും കുട്ടികളെ പരിശോധിക്കുകയും മരുന്ന് നല്‍കുകയും ചെയ്തു. കുറച്ച് സമയം ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിടുകയും അവരുടെ ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്തു.
അതുകഴിഞ്ഞ് ഈ വിവരങ്ങള്‍ ഡോക്ടര്‍ തന്നെ രക്ഷകര്‍ത്താവിനെ വിളിച്ചുപറയുകയും ചെയ്തു. തീര്‍ച്ചയായും റെയില്‍വേയുടെ ഈ സംവിധാനം മാതൃകാപരവും ശ്ലാഘനീയവുംആണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





