30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Padma award 2025

ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍. (Central government announced Padma awards 2025 updates)  ഹോക്കി താരം പി ആര്‍ ശ്രീജേഷ് പത്മഭൂഷണ് അര്‍ഹനായി. ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, സംഗീതജ്ഞ കെ ഓമനക്കുട്ടി എന്നിവര്‍ പത്മശ്രീക്ക് അര്‍ഹരായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടി ശോഭനയും നടന്‍ അജിത് കുമാറും പത്മഭൂഷണ് അര്‍ഹരായി. ഹൃദ്രാഗ വിദഗ്ധനായ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം പത്മഭൂഷണ് അര്‍ഹനായി. തമിഴ്നാട്ടില്‍ നിന്നുള്ള ചലച്ചിത്ര താരമെന്ന നിലയിലാണ് ശോഭനയ്ക്ക് പത്മഭൂഷണ്‍.

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ജപ്പാന്‍ ബിസിനസുകാരനും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ഒസാമു സുസുക്കി, ശാരദ സിന്‍ഹ എന്നിവരേയും രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

ALSO READ: മോര്‍ച്ചറിയില്‍ നിന്ന് ജീവിതത്തിലേക്ക്; മരിച്ചെന്ന് വിധിയെഴുതിയ പവിത്രന്‍ ആശുപത്രി വിട്ടു

31 പേര്‍ക്കാണ് ഇത്തവണ പത്മശ്രീ പുരസ്‌കാരം. 19 പേര്‍ പത്മഭൂഷണ് അര്‍ഹരായി. തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്ര്യ സമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേര്‍ക്കാണ് പത്മശ്രീ. ഗായകന്‍ അര്‍ജിത് സിങ്ങ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍ എന്നിവരും പത്മശ്രീക്ക് അര്‍ഹരായി.

നടന്‍ നന്ദമുരി ബാലകൃഷ്ണയും പത്മഭൂഷണ് അര്‍ഹനായിട്ടുണ്ട്. രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയില്‍ നിന്ന് രണ്ട് മലയാളികള്‍ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠനും, അന്തമാന്‍ നിക്കോബാര്‍ കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement