കണ്ണൂര്‍: മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിടെ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് തന്നെ മാറ്റിയ കൂത്തുപറമ്പ് സ്വദേശി പവിത്രന് ആശുപത്രി വിട്ടു. പാച്ചപ്പൊയ്ക സ്വദേശിയായ പവിത്രന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ നിന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. മംഗലാപുരം ഹെഗ്ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് പവിത്രന് വീട്ടിലേക്ക് മടങ്ങുന്നത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് ചികില്‍സിച്ച ഡോക്ടര്‍ പൂര്‍ണിമ റാവു പറഞ്ഞു.
|
ജനുവരി 13 നാണ് പവിത്രന്റെ ‘മരണ’ സംഭവം ഉണ്ടായത്. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കൊണ്ടുവന്നതായിരുന്നു പവിത്രന്റെ ‘മൃതദേഹം’. എന്നാല്‍ മൃതദേഹം മാറ്റാന്‍ വന്ന സൂപ്പര്‍ വൈസര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയനും ഇലക്ട്രീഷ്യന് അനൂപുമാണ് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞതും രക്ഷകരായതും. മംഗളൂരുവിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന പവിത്രനെപത്തു മിനിട്ടില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞാണ് മടക്കി അയച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെന്റിലേറ്ററില്‍നിന്നു മാറ്റിയാല്‍ 10 മിനിറ്റിനകം മരിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സാധാരണ ആംബുലന്‍സിലായിരുന്നു മടക്കം. വഴിയില്‍ ഏതെങ്കിലും ആശുപത്രിയില്‍ കാണിച്ച് മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ മംഗളൂരുവിലെ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
രാത്രിയായതിനാല്‍ കണ്ണൂര്‍ എ.കെ .ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. താങ്ങാനാകാത്ത ചികിത്സാച്ചെലവ് കൂടിയായപ്പോഴാണ് ബന്ധുക്കള്‍ പവിത്രനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് മോര്‍ച്ചറിക്ക് മുന്നില്‍ എത്തിച്ചത്. ജയനും അനൂപും ചേര്‍ന്ന് സ്ട്രച്ചറുമായി ആംബുലന്‍സില്‍ കയറി മൃതദേഹം മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് ചലനം തിരിച്ചറിഞ്ഞത്. ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
വെന്റിലേറ്റര്‍ മാറ്റി പവിത്രനുമായി ആംബുലന്‍സ് നാട്ടിലേക്ക് പുറപ്പെട്ടു. വഴിമധ്യേ മിടിപ്പ് നിലക്കുകയും ശ്വാസമില്ലാതാകുകയുംചെയ്തതോടെ പവിത്രന് മരിച്ചെന്ന വാര്‍ത്ത നാട്ടിലേക്കെത്തി. അവിടെ സംസ്കാര സമയം വരെ തീരുമാനിച്ചു. വാര്‍ത്തയും കൊടുത്തു. വിവിധ മാധ്യമങ്ങളിലെ ചരമകോളത്തില്‍ പവിത്രന്റെ മരണവാര്‍ത്തയും വന്നു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വിളിച്ച് മോര്‍ച്ചറി സൗകര്യം ഏര്‍പ്പാടാക്കി. പുലര്‍ച്ചെ മൂന്ന് മണിയോടെ ആംബുലന്‍സ് കണ്ണൂര്‍ എജെകി ആശുപത്രിയില്‍ മോര്‍ച്ചറിക്ക് മുന്നിലെത്തി. നടപടികള്‍ പൂര്‍ത്തിയാക്കും മുമ്പ് ആളെ പുറത്തെടുത്തപ്പോഴാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്.
നിലവില്‍ ഗ്യാസ്ട്രോ ഐ.സിയുവില്‍ ചികിത്സയിലാണ് ഇപ്പോള്‍ പവിത്രന്. ഗള്‍ഫിലായിരുന്ന പവിത്രന് ഏതാനും വര്‍ഷം മുന്‍പാണു നാട്ടിലെത്തിയത്. പക്ഷാഘാതം വന്ന് ഒരുഭാഗത്തിനു സ്വാധീനക്കുറവുണ്ട്.
Man thought dead, discharged from hospital


