|
ബാഗ്ദാദ്: ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാഹ നിയമത്തിന് അംഗീകാരം നല്കിയ ഇറാഖ് പാര്‍ലമെന്റ് നടപടിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം ഉയർന്നതോടെ വിവാഹപ്രായം 15 ആക്കി. നേരത്തേ 18 ആയിരുന്നു ഇറാഖിലെ വിവാഹ പ്രായം. ഇത് ഒമ്പത് ആക്കി കുറച്ചാണ് പാർലമെൻ്റ് നിയമം കൊണ്ടുവന്നത്. ഇതിനെതിരായ പ്രക്ഷോഭ ഫലമായിട്ടാണ് വിവാഹ പ്രായം 15 ആക്കിയത്. ജഡ്ജിയുടെ സമ്മതവും രക്ഷിതാക്കളുടെ അംഗീകാരവും ആവശ്യപ്പെടുന്ന കർശനമായ വ്യവസ്ഥകളിൽ മാത്രമാണ് മുൻ നിയമങ്ങൾ 18 വയസ്സിന് താഴെയുള്ളവരെ വിവാഹം പരിമിതപ്പെടുത്തിയത്.
നേരത്തേ നിയമഭേദഗതിക്കെതിരെ മനുഷ്യാവാകാശ സംഘടകനകളില് നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നെങ്കിലും വോട്ടെടുപ്പ് പോലും നടത്താതെ ആണ് പാര്‍ലമെന്റ് നിയമം പാസാക്കിയത്.
കുടുംബകാര്യങ്ങളിലും വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തി നിയമങ്ങളിലും ഇസ്ലാമിക കോടതിക്ക് കൂടുതല്‍ അധികാരവും പുതിയ നിയമ ഭേദഗതി നല്‍കുന്നുണ്ട്. വിവാഹ കരാര്‍ അവസാനിപ്പിക്കുമ്പോള്‍ മുസ്ലിം ദമ്പതികള്‍ സുന്നി വിഭാഗമോ ഷിയ വിഭാഗമോ തിരഞ്ഞെടുക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്.
പെണ്‍കുട്ടികളെ സദാചാരപരമായ ബന്ധങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണ് ഷിയാ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതിന് കാരണമായി പറയുന്നത്. നിയമ ഭേദഗതി ഇസ്ലാമിക് ശരീഅത്ത് നിയമത്തിന്റെ കര്‍ശനമായ വ്യാഖ്യാനമാണെന്നും പെണ്‍കുട്ടികളുടെ സംരക്ഷണമാണ് പുതിയ ഭേദഗതി ലക്ഷ്യമിടുന്നുതെന്നും സഖ്യ സര്‍ക്കാര്‍ പറഞ്ഞിരുന്നു.
‘ലോ 188’ എന്ന് പേരിട്ടിരിക്കുന്ന പുതിയ നിയമം ആദ്യമായി 1959ല്‍ അവതരിപ്പിച്ചപ്പോള്‍ പശ്ചിമേഷ്യയിലെ ഏറ്റവും പുരോഗമനപരമായ നിയമങ്ങളിലൊന്നായി ഇത് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ഐക്യ രാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുകളനുസരിച്ച് ഉയര്‍ന്ന ശൈശവവിവാഹ നിരക്കുള്ള രാജ്യമാണ് ഇറാഖ്. ഏകദേശം 28% ഇറാഖി പെണ്‍കുട്ടികള്‍ 18 വയസിനുള്ളില്‍ വിവാഹിതരാകുന്നു.
After massive backlash, Iraq revises legal marriage age for girls to 15


