17
Jan 2025
Thu
17 Jan 2025 Thu
Hindutva extremism

ലണ്ടന്‍: ഹിന്ദുത്വ തീവ്രാവാദത്തെ ജാഗ്രത പാലിക്കേണ്ട തീവ്രവാദ ആശയങ്ങളില്‍ ഉള്‍പ്പെടുത്തി യുകെ. (UK government report says Hindutva extremism is a threat to the country)  ഈ ആഴ്ച ആദ്യം ആഭ്യന്തര വകുപ്പിന് കൈമാറിയ റിപോര്‍ട്ടാണ് ചോര്‍ന്നിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്ക് ടാങ്ക് പോളിസി എക്സ്ചേഞ്ചിലേക്ക് ചോര്‍ന്ന രേഖയില്‍ യു.കെ തീവ്രവാദ വിരുദ്ധ നയം നേരിടേണ്ട ഒമ്പത് പുതിയ തരം തീവ്രവാദങ്ങളെ പട്ടികപ്പെടുത്തുന്നു. തീവ്ര വലതുപക്ഷം, കടുത്ത സ്ത്രീവിരുദ്ധത, ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം, ഹിന്ദു ദേശീയ തീവ്രവാദം, പരിസ്ഥിതി തീവ്രവാദം, ഇടതുപക്ഷം, അരാജകവാദവും സിംഗിള്‍ -ഇഷ്യൂ എക്‌സ്ട്രീമിസം, അക്രമണശക്തിയും ഗൂഢാലോചന സിദ്ധാന്തങ്ങള്‍, ഇസ്ലാമിസ്റ്റ് തീവ്രവാദം എന്നിവയാണവ.

ALSO READ: ഒരു സയണിസ്റ്റ് സൈനികയെ കൂടി ഇസ്രായേലിന് കൈമാറി ഹമാസ്; കൂടുതൽ ഫലസ്തീനികളുടെ മോചനം ഉടൻ

2024 ആഗസ്തില്‍ യു.കെ ആഭ്യന്തര വകുപ്പ് സെക്രട്ടറി യെവെറ്റ് കൂപ്പര്‍ നിയോഗിച്ച റാപ്പിഡ് അനലറ്റിക്കല്‍ സ്പ്രിന്റ് കമ്മീഷന്‍ ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

2022 ലെ ലെസ്റ്റര്‍ കലാപത്തില്‍ ഹിന്ദു ദേശീയ തീവ്രവാദത്തിന് പങ്കുള്ളതായി റിപോര്‍ട്ടില്‍ പറയുന്നു. ആഗസ്ത് 28ന് നടന്ന ഇന്ത്യ-പാകിസ്താന്‍ ഏഷ്യാ കപ്പ് മത്സരത്തിന് ശേഷം ദക്ഷിണേഷ്യന്‍ വംശജരായ ബ്രിട്ടീഷ് ഹിന്ദുക്കളും ബ്രിട്ടീഷ് മുസ്ലിങ്ങളും ഏറ്റുമുട്ടിയ ലെസ്റ്റര്‍ കലാപത്തെ തുടര്‍ന്നാണ് ഹിന്ദു ദേശീയ തീവ്രവാദം ഒരു ഭീഷണിയായി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

എന്നാല്‍, ചോര്‍ന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ നയത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് സുരക്ഷാ മന്ത്രി ഡാന്‍ ജാര്‍വിസ് ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞു.

എന്നാല്‍, ബ്രിട്ടീഷ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നയരേഖയില്‍ ആദ്യമായി തീവ്ര ഹിന്ദുത്വത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്.

200 ഓളം ഹിന്ദു പുരുഷന്മാര്‍ മുഖംമൂടികള്‍ ധരിച്ച് ലെസ്റ്ററിലെ ഹൈഫീല്‍ഡ് ഏരിയയിലൂടെ ‘ജയ് ശ്രീ റാം’ എന്ന് ആക്രോശിച്ചുകൊണ്ട് മാര്‍ച്ച് നടത്തിയതോടെയാണ് 2022 ലെ ലെസ്റ്റര്‍ കലാപം ആരംഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ചില മുസ്ലിംകള്‍ തെരുവിലിറങ്ങിയത് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി.