ജിദ്ദ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍(ഐസിഎഫ്) മദീന റഹീലി യൂനിറ്റ് വാര്‍ഷിക കൗണ്‍സില്‍ സംഗമത്തില്‍ വച്ച് കമ്മിറ്റി പുനസ്സഘടിപ്പിച്ചു. സെക്ടര്‍ സെക്രട്ടറി ശിഹാബ് കെ വേങ്ങര കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. സമീര്‍ സഖാഫി കൊല്ലം അധ്യക്ഷത വഹിച്ചു.
|
പുതിയ ഭാരവാഹികള്‍:
സമീര്‍ സഖാഫി കൊല്ലം (പ്രസിഡന്റ്), റഫീഖ് കുറ്റിപ്പുറം (ജനറല്‍ സെക്രട്ടറി), ഹുനൈസ് ചേലാടത്തില്‍ (ഫിനാന്‍സ് സെക്രട്ടറി), വൈസ് പ്രസിഡന്റ് ഹമീദ് തുവ്വൂര്‍, മുനീര്‍ പരപ്പനങ്ങാടി (സംഘടന സെക്രട്ടറി), മുഹമ്മദ് റഫീഖ് (അഡ്മിന്‍ & ഐടി സെക്രട്ടറി), ഷംസുദ്ദീന്‍ ചേറൂര്‍ (പി ആര്‍ & മീഡിയ സെക്രട്ടറി), നിസാമുദ്ദീന്‍ മിസ്ബാഹി(തസ്‌കിയ സെക്രട്ടറി) ആഷിഖ് ചാവക്കാട് (നോളജ് & മോറല്‍ എജുക്കേഷന്‍ സെക്രട്ടറി) അബൂബക്കര്‍ കെടി ( പബ്ലിക്കേഷന്‍സ് സെക്രട്ടറി) മുഹമ്മദ് അലി കാസര്‍കോട് (വെല്‍ഫെയര്‍ സെക്രട്ടറി), എകെ അഷ്‌റഫ് മാസ്റ്റര്‍, മുഹമ്മദ് കബീര്‍, ശിഹാബ് കെ വേങ്ങര, ഫിറോസ് മഞ്ചേരി, റഫീഖ് വലിയപറമ്പ്, ഷിബീര്‍ എടക്കര, സിബ്ഗത്തുള്ള, മൊയ്തുപ്പ, ബഷീര്‍ പാലോട്, മുജീബ് കരുവാന്‍കല്ല് , ഷാജി ചേലക്കര, മുസ്തഫ കുഴിപ്പുറം എന്നിവരെ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായും തിരഞ്ഞെടുത്തു.
ഐസിഎഫ് ജിദ്ദ സെന്‍ട്രല്‍ റീ ഓര്‍ഗനൈസേഷന്‍ സമിതി അംഗം അബു മിസ്ബാഹ് ഐക്കരപ്പടി , ശിഹാബ് വേങ്ങര എന്നിവര്‍ പുനസ്സംഘടനാ പ്രകിയകള്‍ക്ക് നേതൃത്വം നല്‍കി. റഫീഖ് കുറ്റിപ്പുറം സ്വാഗതവും നന്ദിയും മുഹമ്മദ് കബീര്‍ നന്ദിയും പറഞു.


