21
Feb 2025
Mon
21 Feb 2025 Mon
Malappuram native expat found dead in Riyadh

മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി സൗദിയിലെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. തങ്ങള്‍പ്പടി കലബ്ര പരേതരായ അബ്ദുല്ല- നബീസ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹിമാനെ(57)യാണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായ അബ്ദുല്‍ റഹിമാന്‍ ശുമൈസിയില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. പോലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുലൈഖ. മക്കള്‍: റാഷിദ് റഹ്‌മാന്‍, മുഹമ്മദ് റബീഹ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും.