12
Feb 2025
Wed
12 Feb 2025 Wed

റിയാദ്: കോഴിക്കോട് സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് അടിവാരം അനൂറമാള്‍ അനിക്കത്തൊടിയില്‍ വീട്ടില്‍ വീട്ടില്‍ നൗഫല്‍ (38) ആണ് മരിച്ചത്. റിയാദ് എക്‌സിറ്റ് എട്ട് മുവാസാത്ത് ആശുപത്രിയില്‍ വച്ചാണ് മരണം.
പിതാവ്: മുഹമ്മദ്.
മാതാവ്: ആമിന.
ഭാര്യ: സഫ്‌ന.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഉമര്‍ അമാനത്ത്, നൗഫല്‍ തിരൂര്‍, ജാഫര്‍ വീമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് നടപടിക്രമങ്ങള്‍ നീക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക