23
Feb 2025
Wed
23 Feb 2025 Wed
Malayali death in Badr

മദീന: ഉംറ തീര്‍ഥാടകയായ പാലക്കാട് സ്വദേശിനി ബദ്‌റില്‍ നിര്യാതയായി. മക്കയില്‍ നിന്നു മദീനയിലേക്കുള്ള യാത്രക്കിടെയാണ് അന്ത്യം. (Malayali Umrah pilgrim dies in Badr)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വകാര്യ ഗ്രൂപ്പില്‍ കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ പുലാപ്പറ്റക്കടുത്ത് കോണിക്കഴി സ്വദേശിനി കോണിക്കഴി വീട്ടില്‍ ആമിന (57) ആണ് മരിച്ചത്.

ഉംറ നിര്‍വഹിച്ച് പത്ത് ദിവസത്തോളം മക്കയില്‍ താമസിച്ചിരുന്നു. ശേഷം മദീന സന്ദര്‍ശനത്തിനായി പോകുന്നതിനിടെ ബസില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബദ്ര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ചൊവ്വാഴ്ച രാത്രി 7.30നായിരുന്നു മരണം.

ഭര്‍ത്താവ് കമ്മുക്കുട്ടി കോണിക്കഴി യാത്രയില്‍ കൂടെ ഉണ്ട്. പിതാവ്: മൊയ്തീന്‍ കുട്ടി എടക്കാട്ട് കലം, മാതാവ്: സാറ, മക്കള്‍: ഇബ്റാഹീം (അബൂദബി), നസീമ, ഹസീന, മരുമക്കള്‍: ആബിദ, സൈദലവി മണ്ണാര്‍ക്കാട്, നൗഷാദ് കഞ്ചിക്കോട്.

ബദ്ര്‍ ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ളുഹ്ര്‍ നമസ്‌കാരശേഷം ബദ്‌റിലെ ഇബ്‌നു അബ്ദുല്‍ വഹാബ് മസ്ജിദ് മഖ്ബറയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബദ്റിലെയും മദീനയിലെയും കെ.എം.സി.സി സന്നദ്ധ പ്രവര്‍ത്തകര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.