17
Feb 2025
Sun
17 Feb 2025 Sun

മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുടിനെ പരിഹസിച്ച പ്രശസ്ത ഗായകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയിലെ പ്രശസ്ത ഗായകനും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിമര്‍ശകനുമായ വാഡിം സ്‌ട്രോയ്ക് ആണ് മരിച്ചത്. യുക്രൈന്‍ സൈന്യത്തിന് സംഭാവന നല്‍കിയെന്ന് ആരോപിച്ച് ഇദ്ദേഹത്തിന് റഷ്യന്‍ കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് വാഡിമിന്റെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡിന് എത്തിയപ്പോൾ മുകളില്‍ നിന്ന് താഴെ വീണ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി എന്നാണ് പറയുന്നത്. പത്താംനിലയിലെ ജനലില്‍ നിന്ന് അദ്ദേഹം വീണതെന്നാണ് പൊലീസ്പറയുന്നത്.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്ന വാഡിം, പ്രസിഡൻ്റ് പുടിനെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ വിഷയങ്ങളില്‍ പുടിന്റെ സ്ഥിരം നിത്യവിമര്‍ശകനായിരുന്നു അദ്ദേഹം.

മുമ്പും റഷ്യയിൽ പുടിന്‍ വിമര്‍ശകരായ നിരവധി പേര്‍ സമാനരീതിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണോ മറ്റോ രീതിയിൽ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചിട്ടുണ്ട്. ഉക്രൈനിൽ അധിനിവേശത്തെ നിരന്തരം വിമര്‍ശിച്ചിരുന്ന റഷ്യന്‍ ബാലെ നര്‍ത്തകന്‍ വ്‌ളാദിമിര്‍ ഷ്‌ക്ലിയറോവ് കഴിഞ്ഞ നവംബറില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതു ചര്‍ച്ചയായിരുന്നു.

Putin critic Russian Musician Dies Mysteriously