തിരുവനന്തപുരം: രോഗികളുമായി പോകുന്നതിനു തോന്നിയ നിരക്ക് ഈടാക്കുന്ന രീതി നിർത്തലാക്കി ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസുകളിലും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്. ഇതുപ്രകാരം നോൺ എസി ഒമ്നി ആംബുലൻസുകൾക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. ഓക്സിജൻ ആവശ്യമായി വന്നാൽ അതിന് 200 രൂപ അധികം വാടക നൽകണം.
|
നിരക്ക് വിശദാംശം
* ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്.
* എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ വാടക. പിന്നീട് ഓരോ കിലോമീറ്ററിനൂം 25 രൂപ നിരക്കിൽ നൽകണം.
* ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നൽകണം.
* നോൺ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ അടിസ്ഥാന വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നൽകണം.
* വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപ.
* എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപ. (20 കിലോമീറ്റർ വരെ)
* പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം.
* 200 രൂപയാണ് ഓരോ മണിക്കൂറിനും വെയ്റ്റിങ് ചാർജ്.
* ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസുമുള്ള ഡി ലെവൽ ആംബുലൻസുകൾക്ക് (ആദ്യ 20 കിലോമീറ്റർ വരെ) 2500 രൂപ
* ഓരോ കിലോമീറ്ററിനും 50 രൂപ വീതം നൽകണം.
* 350 രൂപയാണ് മണിക്കൂറിന് വെയ്റ്റിങ് ചാർജ്.
* കാൻസർ രോഗികളെയും 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്പോൾ കിലോമീറ്ററിന് 2 രൂപ വീതം ഇളവുണ്ട്.
* ബിപിഎൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ഡി ലെവൽ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കിൽ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ.
Govt fixed rent for ambulances in kerala


