19
Jun 2026
Fri
19 Jun 2026 Fri
vd satheeshan kerala budget

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക, ഗവേഷണ, വികസന മേഖലകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. വായനാദിനത്തിലാണ് വി.ഡി. സതീശന്റെ കന്നി ബജറ്റ്. ബജറ്റിലെ പ്രധാന ഭാഗങ്ങള്‍ എഴുതിയത് മുഖ്യമന്ത്രി തന്നെയാണെന്നാണു വിവരം. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്. കലക്കും സംസ്‌കാരത്തിനും ചരിത്രപരമായ പരിഗണനയാണ് ഈ ബജറ്റില്‍ നല്‍കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്ത അഞ്ചുവര്‍ഷം നടത്താനുള്ള വികസന ക്ഷേമ പ്രവര്‍ത്തനത്തിന്റെ ദിശസൂചികയാണ് ഇന്നത്തെ ബജറ്റെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശന്‍ പറഞ്ഞു. സാമൂഹ്യ വികസന സൂചിക കുറച്ച് വര്‍ഷങ്ങളായി സ്തംഭാനാവസ്ഥയിലാണ്. തൊഴിലില്ലായ്മ ആശങ്കയായി നിലനില്‍ക്കുന്നു. പുതുയുഗ കേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധം. വലിയ സാമ്പത്തിക വെല്ലുവിളികളാണ് കേരളം നേരിടുന്നത്.

  • ടൂറിസത്തെ വ്യവസായമാക്കും
    ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കാന്‍ നടപടി. 325.36 കോടി രൂപ ടൂറിസം മേഖലയ്ക്ക് വകയിരുത്തി. ഹൗസ് ബോട്ട് മാലിന്യം സംസ്‌കരിക്കാന്‍ പ്ലാന്റ്. മുസ്രിസ് ടൂറിസം പദ്ധതി കൂടുതല്‍ വിപുലമാക്കും. അഷ്ടമുടി ടൂറിസം പ്രോത്സാഹിപ്പിക്കും. തീരദേശ ജലഗതാഗത്തിന് വെള്ളത്തിന് മുകളില്‍ ഉയര്‍ന്ന സഞ്ചരിക്കുന്ന ഹൈഡ്രോഫോയില്‍ സംവിധാനം സജ്ജമാക്കും.
  • ഗതാഗത മേഖലയ്ക്ക് 1578.83 കോടി
    ഗതാഗത മേഖലയ്ക്ക് 1578.83 കോടി രൂപ വകയിരുത്തി. റോഡ് അപകടങ്ങള്‍ കുറക്കാന്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കും. മോട്ടോര്‍ വാഹന വകുപ്പിന് 20 കോടി രൂപ വകയിരുത്തി. തീരദേശ ജലഗതാഗതം മെച്ചപ്പെടുത്തും. റോഡ് അപകടങ്ങള്‍ കുറക്കാന്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കും.
    മോട്ടോര്‍ വാഹന വകുപ്പിന് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും.
  • അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.
  • പരമ്പരാഗത വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം
    കശുവണ്ടി വ്യവസായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര പദ്ധതി ആരംഭിക്കും. കശുവണ്ടി വ്യവസായത്തിന് 56 കോടി രൂപ വകയിരുത്തി. പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ തുറക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കും. മണ്‍പാത്ര തൊഴിലാളികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കും. കൈത്തറി കരകൗശല വ്യവസായങ്ങള്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം.
  • ഊര്‍ജമേഖലക്ക് 1284.75 കോടി രൂപ വകയിരുത്തി. നെയ്യാര്‍ ജലസേചന പദ്ധതി മെച്ചപ്പെടുത്തും
  • തീരദേശ പരിപാലനത്തിനായി പദ്ധതി രൂപീകരിക്കും. വിവിധ ജലസേചന പദ്ധതികള്‍ക്കായി പണം വകയിരുത്തും. ജലവിതരണ കാര്യക്ഷമത ശക്തിപ്പെടുത്തും. തീരദേശ സംരക്ഷണത്തിനായി 168 കോടി രൂപ വകയിരുത്തി.
  • സഹകരണ മേഖലയെ ചേര്‍ത്തുപിടിക്കും
    സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് ഏറ്റ മങ്ങല്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി. 114.44 കോടി രൂപ സഹകരണ മേഖലയ്ക്കായി വകയിരുത്തി. സഹകരണ മേഖലകളില്‍ നിക്ഷേപകരുടെ വിശ്വാസം തിരിച്ചു പിടിക്കും.
  • വയനാട് ,കാസര്‍കോട്, ഇടുക്കി ജില്ലകള്‍ക്കായി പ്രത്യേക പാക്കേജ്
  • എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കും.
  • വിലങ്ങാടിന് പ്രത്യേക പാക്കേജ്
    വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഇതിനായി അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. സമഗ്രമായ പുനര്‍ നിര്‍മാണത്തിനായാണ് പാക്കേജ്.
  • ജെന്‍സി തലമുറയ്ക്കായി സ്റ്റാര്‍ട്ട് അപ് തുടങ്ങും. ഇതിനായി 50 കോടി രൂപ വകയിരുത്തും.
  • തൊഴിലുറപ്പ് പദ്ധതിയെ കൈവിടാതെ
    കേന്ദ്ര സര്‍ക്കാര്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി. തൊഴിലുറപ്പ് പദ്ധതിക്കായി 1422.60 കോടി രൂപ സംസ്ഥാന വിഹിതം വകയിരുത്തും. 2138.8 കോടി രൂപ ഗ്രാമവികസനത്തിന് നല്‍കും. ഓണ്‍ലൈന്‍ ഗ്രാമസഭകള്‍ ചേരും
  • കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീഷന് 33.5 കോടി രൂപ വകയിരുത്തി
  • മലയോര മേഖലയിലെ പട്ടയപ്രശ്‌നം പരിഹരിക്കും
    മലയോര മേഖലയിലെ പട്ടയപ്രശ്‌നം പരിഹരിക്കും. പട്ടയ വിതരണത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. പട്ടയ കേസുകളില്‍ സര്‍ക്കാര്‍ നടപടി വേഗത്തിലാക്കും. മലയോര മേഖലയില്‍ ബഹുവിള കൃഷി പ്രോത്സാഹിപ്പിക്കും.
  • മനുഷ്യ- വന്യജീവി സംഘര്‍ഷം കുറയ്ക്കും
    മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കും. കടുവയുടെയും പുലിയുടെയും ശാസ്ത്രീയ സെന്‍സസ് നടത്തും. ഇതിനായി പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. വനം മേഖലയ്ക്ക് 241.8 കോടി രൂപ വകയിരുത്തും. പരിസ്ഥിതി മേഖലയ്ക്ക് 22 കോടി രൂപ വകയിരുത്തും. വന്യജീവി ശല്യം രൂക്ഷമായ സ്ഥലത്ത് കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കും. മനുഷ്യ- വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ AI സാങ്കേതികവിദ്യ ഉപയോഗിക്കും.
  • വനം മേഖലയ് ക്ക് 241.8 കോടി
  • പരിസ്ഥിതി മേഖലയ് ക്ക് 22 കോടി
  • കടലിന്റെ മക്കള്‍ക്ക്
    മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി രൂപീകരിക്കും. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി വര്‍ധിപ്പിച്ചു. മത്സ്യബന്ധന വകുപ്പിന് 133 കോടി രൂപ വകയിരുത്തി.
    മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ടവരെ മറ്റ് തൊഴില്‍ മേഖല കണ്ടെത്താന്‍ സഹായിക്കും.
    പട്ടയം ഇല്ലാത്ത തീരദേശവാസികള്‍ക്ക് പട്ടയം നല്‍കും. അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും.
    കടല്‍ഭിത്തി ബ്രേക്ക് വാട്ടര്‍ ഉള്‍പ്പടെ സ്ഥാപിക്കും.
  • മൃഗസംരക്ഷണം
    258.88 കോടി രൂപ മൃഗസംരക്ഷണത്തിനായി വകയിരുത്തി. ക്ഷീരവികസനത്തിന് 102.88 കോടി രൂപ വകയിരുത്തി. പാലിന്റെ പ്രതിദിന ഉത്പാദനം ഒരു കോടി ലിറ്റര്‍ ആക്കി ഉയര്‍ത്തും. നിലവില്‍ 70 ലക്ഷമാണ് പാലിന്റെ ഉത്പാദനം വരുന്നത്.
  • ക്ഷീരവികസനം
  • ക്ഷീരവികസനത്തിനായി 102.88 കോടി രൂപ
  • പാലിന്റെ ഉത് പാദനം ഒരു കോടി ലിറ്ററാക്കും
  • മൃഗസംരക്ഷണത്തിന് 258.88 കോടി രൂപ
  • കൃഷി പ്രോത്സാഹിപ്പിക്കും
    കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 2534 കോടി രൂപ വകയിരുത്തി. കൃഷി സഖി വനിതാ വികസനപദ്ധതി ആരംഭിക്കും. നെല്‍ സംഭരണ വില കാര്യക്ഷമമായി വിതരണം ചെയ്യും.
    ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കും.
  • സലിം കുമാര്‍ സ്മാരകം
    അന്തരിച്ച പ്രശസ്ത നടന്‍ സലിം കുമാറിന്റെ ഓര്‍മയ്ക്കായി കൊച്ചിയില്‍ സ്മാരകം പണിയും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി.
  • റബ്ബറിന്റെ താങ്ങ് വില കൂട്ടി
    റബ്ബര്‍ താങ്ങുവില 250 രൂപയായി വര്‍ദ്ധിപ്പിക്കും. നിലവിലെ 200 രൂപ 250 രൂപയാക്കി ഉയര്‍ത്തി.
  • വനിതകളെ ചേര്‍ത്ത് പിടിച്ച്
    കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായി 600 കോടി രൂപ വകയിരുത്തി.
    പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനത്തിന് 4.72 കോടി രൂപയും വകയിരുത്തി.
  • KSRTC സൗജന്യ യാത്രയ് ക്കായി 600 കോടി രൂപ
  • പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനത്തിന് 4.72 കോടി രൂപ
  • പട്ടികജാതി മേഖലയിലേക്ക് 526 കോടി രൂപയുടെ പ്രത്യേക പദ്ധതി
  • മലയാളം എ ഐ സംരംഭം
    മലയാളം എ ഐ സംരംഭം ആരംഭിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തും.
  • തിരുവന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ
    തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി രൂപ വകയിരുത്തി.
  • ഗ്ലോബല്‍ ഫര്‍ണിച്ചര്‍ ഹബ്ബ്
    കൊച്ചി ആലുവ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഗ്ലോബല്‍ ഗോള്‍ഡ് ഹബ്ബ് കൊച്ചിയില്‍ സ്ഥാപിക്കും.
  • കേരള സ്‌കൂള്‍ ഓഫ് പ്ലാനിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സ്ഥാപനം തുടങ്ങും. ഇതിനായി രണ്ടു കോടി രൂപ വകയിരുത്തി.
  • പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും
    പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും. പ്രവാസികള്‍ നിക്ഷേപകരായും സംരംഭകരുമായി മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
  • കേരള ഡിസാസ്റ്റര്‍ റസിലിയന്‍സ് സെന്റര്‍ സ്ഥാപിക്കും
  • പാചക കല ഇന്‍സ്റ്റിറ്റ്യൂട്ട്
    പാചകകല ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. പദ്ധതിക്കായി പ്രാരംഭഘട്ടമെന്ന നിലയില്‍ 2 കോടി രൂപ വകയിരുത്തി.
  • ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
    ഇന്ദിരാ ഗ്യാരണ്ടിയിലെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. പ്രാരംഭ ചെലവുകള്‍ക്ക് 10 കോടി രൂപ വകയിരുത്തി.
  • സിനിമ-സാംസ്‌കാരിക മേഖലയില്‍ കൈത്താങ്ങ്
    മലയാള സിനിമയെ വികസിപ്പിക്കാന്‍ സമഗ്ര പദ്ധതികള്‍. ചിത്ര നഗരം പദ്ധതി കൊച്ചിയില്‍ തുടങ്ങും. ജെസി ഡാനിയേല്‍ ഫിലിം സിറ്റിയും കൊച്ചിയില്‍ ആരംഭിക്കും. ഇതിനായി 100 കോടി വകയിരുത്തി. അന്തരിച്ച സാഹിത്യ പ്രതിഭ എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട്ട് കള്‍ച്ചറല്‍ പാര്‍ക്ക് തുടങ്ങും. ഇതിനായി 50 കോടി വകയിരുത്തി. വിനോദ വിജ്ഞാന കേന്ദ്രമായി ഇതിനെ മാറ്റും. കള്‍ച്ചറല്‍ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും. ജോണ്‍സണ്‍ മാഷിന്റെ പേരില്‍ തൃശൂരില്‍ മ്യൂസിക് അക്കാദമി തുടങ്ങും.
  • മത്സ്യത്തൊഴിലാളികളുടെ അപകട ഇന്‍ഷുറന്‍സ് തുക പരിഷ്‌കരിക്കും
    മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടാല്‍ വേഗത്തില്‍ രക്ഷിക്കാന്‍ കൂടുതല്‍ മറൈന്‍ ബോട്ടുകള്‍ ഏര്‍പ്പാടാക്കും. കേരള അര്‍ബന്‍ ഗ്രോത്ത് മിഷന്‍ ആരംഭിക്കും. പോര്‍ട്ട് സിറ്റി പദ്ധതിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തൊഴിലവസരം നല്‍കും. വനിതകള്‍ക്ക് മത്സ്യ വിപണത്തിന് സഹായകമായി ഷീ സ് കൂട്ടറുകള്‍ നല്‍കും.
  • ബ്രാന്‍ഡ് കേരളം ആരംഭിക്കും
    ബ്രാന്‍ഡ് കേരളം ആരംഭിക്കും. ആഭ്യന്തര അന്താരാഷ്ട്ര വിപണികളില്‍ കേരള ഉല്‍പ്പന്നങ്ങള്‍ വ്യാപകമാക്കും.
  • ലോകനിലവാരത്തിലുള്ള ഫുട് ബോള്‍ സ്‌റ്റേഡിയം മലബാറില്‍
    മലബാറില്‍ ലോകനിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തും.
  • ഭൂപരിഷ്‌കരണം 2.0
    ഭൂപരിഷ്‌കരണം 2 നടപ്പാക്കും. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ സുതാര്യവും വേഗത്തിലുമാക്കും. റീന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കും. കേരളത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് ആക്കിമാറ്റും. ഇതിനായി 100 കോടി രൂപ വകയിരുത്തും. കേരളത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബാക്കും.
  • മുതിര്‍ന്ന പൗരരോട് കരുതലോടെ
    വയോജന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ വകയിരുത്തി. വയോജനങ്ങള്‍ക്കായി പദ്ധതികള്‍ രൂപീകരിക്കും. പകല്‍വീട് സജീവം ആക്കും. ഫിറ്റ്നസ് സെന്ററുകള്‍ സ്ഥാപിക്കും.
  • റിസര്‍ച്ച് പാര്‍ക്ക്
    റിസര്‍ച്ച് പാര്‍ക്കിനായി 60 കോടി രൂപ വകയിരുത്തി. കേരള സില്‍വര്‍ ഇക്കോണമി ആരംഭിക്കും
  • കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി
    കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റിക്കായി 100 കോടി രൂപ വകയിരുത്തി
  • വയനാട് ട്രൈബല്‍ സര്‍വകലാശാല
    വയനാട് ട്രൈബല്‍ സര്‍വകലാശാല ആരംഭിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി.
  • സ്വകാര്യ സര്‍വകലാശാലാ ബില്ലില്‍ കാലോചിതമായ മാറ്റം വരുത്തും
  • കേരളത്തെ ഉന്നത വിദ്യാഭാസ കേന്ദ്രമാക്കും
    കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കും. കേരള നോളജ് വാലി സ്ഥാപിക്കും. ഇതിനായി ഉപദേശക സമിതി ഉണ്ടാക്കും. സാറ്റ്ലൈറ്റ് വിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കും. കേരളത്തില്‍ തന്നെ അവസരം ഉണ്ടാക്കാന്‍ വേണ്ട പദ്ധതികള്‍ നടപ്പാക്കും.
  • ഗ്ലോബല്‍ വാച്ച് ടവര്‍ സ്ഥാപിക്കും
    ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ സ്ഥാപിക്കും. പ്രാരംഭഘട്ടത്തില്‍ രണ്ട് കോടി രൂപ വകയിരുത്തി. സ്പേസ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. സ്വകാര്യ സാറ്റ്‌ലൈറ്റ് വിക്ഷേപ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കും.
  • വണ്‍ കേരള കരുതല്‍ മിഷന്‍
    വണ്‍ കേരള കരുതല്‍ മിഷന്‍ സ്ഥാപിക്കും. പദ്ധതിക്കായി സിഎസ്ആര്‍ ഫണ്ട് ഉള്‍പ്പടെ സ്വരൂപിക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുതാര്യമായി സഹായം വിതരണം ചെയ്യാനുള്ള സംവിധാനമാണിത്. സംഭാവനകള്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി. വ്യക്തികളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കും.
  • ഡാറ്റ അധിഷ്ഠിത ഇന്‍വെസ്റ്റ് കേരളാ സെല്‍ പദ്ധതി
    ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ കൗണ്‍സിലായിരിക്കും രൂപീകരിക്കുക. പതിനായിരം എംഎസ്എംഇ സംരംഭങ്ങള്‍ ആരംഭിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീമിന് നേതൃത്വം നല്‍കും.
  • അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍
    നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കും. പ്രാരംഭഘട്ട പ്രവര്‍ത്തനത്തിനായി 200 കോടി രൂപ വകയിരുത്തും. കൊച്ചി വിമാനത്താവളവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും. കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്ബാക്കും. റെയര്‍ ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോറിനായി 100 കോടി രൂപ വകയിരുത്തും
  • അന്തര്‍ദേശീയ മാരിടൈം മ്യൂസിയം- 50 കോടി രൂപ
    അന്തര്‍ദേശീയ മാരിടൈം മ്യൂസിയത്തിനായി 50 കോടി രൂപ വകയിരുത്തും. സൗത്തേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍ സ്ഥാപിക്കും. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി സൗത്തേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍ സ്ഥാപിക്കും.
  • ജലഗതാഗതം പ്രോത്സാഹിപ്പിക്കും
    ജലഗതാഗതം വികസിപ്പിക്കും. ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് ഏകീകൃത നെറ്റ്വര്‍ക്ക് തുടങ്ങും.
  • മിഷന്‍ സമുദ്രയ്ക്കായി 400 കോടി രൂപ
    മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചത് മിഷന്‍ സമുദ്ര പദ്ധതി. അഞ്ച് വര്‍ഷത്തിനുള്ളില്‍ മിഷന്‍ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പോര്‍ട്ട് സിറ്റിയായി വിഭാവനം ചെയ്യും. വിഴിഞ്ഞം പദ്ധതി കണക്റ്റിവിറ്റി വേഗത്തില്‍ ആക്കും. മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും.
    ഔട്ടര്‍ റിങ് റോഡ് സ്ഥലം ഏറ്റെടുപ്പും നിര്‍മ്മാണ പ്രവര്‍ത്തനവും വേഗത്തിലാകും. കപ്പല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കും. വിഴിഞ്ഞത്ത് കപ്പല്‍ നിര്‍മാണ കേന്ദ്രം തുടങ്ങും. വിഴിഞ്ഞത്ത് കപ്പല്‍ നിര്‍മാണ കേന്ദ്രം തുടങ്ങും. തീരദേശത്തുള്ളവര്‍ക്ക് തൊഴില്‍ അവസരത്തിന് സംവരണം നല്‍കും. കടല്‍ വഴി ചരക്ക് ഗതാഗതം ശക്തമാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈം പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിഷന്‍ സമുദ്രയ്ക്കായി 400 കോടി രൂപയാണ് വകയിരുത്തുന്നത്.
  • സാമ്പത്തിക സ്ഥിതി തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി
    ബജറ്റ് അവതരണത്തില്‍ സാമ്പത്തിക സ്ഥിതി തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ ബജറ്റെന്ന് വി ഡി സതീശന്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ യുദ്ധവും പ്രതിസന്ധിയുടെ ആക്കം കൂട്ടി. കൂടുതല്‍ പലിശക്കാണ് കിഫ്ബി വായ്പ എടുക്കുന്നത്. കിഫ്ബി സമഗ്രമായി പരിഷ്‌കരിക്കും. കിഫ്ബി പൊളിച്ച് പണിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
  • ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി കുറച്ചു.
    പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്.ടൂറിസ്റ്റ് ബസുകളുടെയും ത്രൈമാസ നികുതിയും കുറച്ചു.
  • തൃത്താലയില്‍ കെ.ആര്‍. നാരായണന്‍ സിവില്‍ സര്‍വീസ് അക്കാഡമി.
  • പൂന്തുറയില്‍ ഫിഷിങ് ഹാര്‍ബര്‍ നിര്‍മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
  • സംസ്ഥാന ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍കാരുടെ ഡിആര്‍ മുടക്കമില്ലാതെ നല്‍കും. മെഡിസെപ്പ് പരിഷ്‌കരിക്കും.
  • ബാലരാമപുരം – നാവായിക്കുളം റിങ് റോഡ് പദ്ധതിയ്ക്ക് 100 കോടി
  • ശ്രീനാരായണ ഗുരുദേവന് ഡല്‍ഹിയില്‍ പ്രതിമയും സാംസ്‌കാരിക കേന്ദ്രവും. ചാലക്കുടിയില്‍ പനമ്പിള്ളി ഗോവിന്ദ മോനോന്‍ സ്മാരകം.
  • മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷാലിറ്റി ജനറല്‍ ആശുപത്രിയാക്കും. മലപ്പുറത്ത് കാന്‍സര്‍ സെന്റര്‍.
  • ജെന്‍സി കുട്ടികളുടെ ഇടം
    ജെന്‍സി കുട്ടികളുടെ ഷോര്‍ട്ട് ഫിലിമുകള്‍, ചെറുപ്പക്കാരുടെ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നൃത്ത സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനും സൗകര്യങ്ങളൊരുക്കും. ഇതിന് പുറമെ സിനിമ തിയറ്ററുകള്‍, ലൈബ്രറി, ആര്‍ട്ട് ഗാലറി, ചരിത്ര മ്യൂസിയം, സാഹിത്യ ഭാഷ മ്യൂസിയം എഴുത്തുകാരുടെയും മറ്റ് പ്രതിഭാശാലികളുടെയും ശബ്ദ മ്യൂസിയം, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ഇടങ്ങള്‍, വിശ്രമ വേളകള്‍ കുടുംബമായി ചെലവഴിക്കുന്നതിനുള്ള ഇടം,ബുക്ക് ഷോപ്പുകള്‍, ആര്‍ട് മെറ്റീരിയല്‍ ഷോപ്പുകള്‍,ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകള്‍, ഡോര്‍മെറ്ററികള്‍ എന്നിവ സജ്ജീകരിക്കും. കലാ ആസ്വാദകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിനോദ വിജ്ഞാന കേന്ദ്രമായി ഇത് മാറും.

Kerala budget 2026: Important announcements