യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) നൂറിലധികം നഴ്സുമാരുടെ ഒഴിവുകള്‍. അബൂദബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവന മേഖലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് 100 ലധികം സ്റ്റാഫ് നഴ്സുമാരുടെ ഒഴിവുകളാണുള്ളത്. പോസ്റ്റിലേക്ക് പുരുഷന്മാര് മാത്രം അപേക്ഷിച്ചാല്‍ മതി. നോര്‍ക്ക റൂട്ട്സ് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
|
വിദ്യാഭ്യാസ യോഗ്യത:
നഴ്സിങ്ങില്‍ ബി.എസ്.സി അല്ലെങ്കില്‍ പോസ്റ്റ് ബി.എസ്.സി
പ്രവര്‍ത്തന പരിചയം:
എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം
അധിക യോഗ്യതകള്‍:
ബി.എല്‍.എസ് (ബേസിക് ലൈഫ് സപ്പോര്‍ട്ട്), എ.സി.എല്‍.എസ് (അഡ്വാന്‍സ്ഡ് കാര്‍ഡിയോവാസ്കുലര്‍ ലൈഫ് സപ്പോര്‍ട്ട്)
അബുദാബി ആരോഗ്യ വകുപ്പിന്റെ (DOH) മെഡിക്കല്‍ പ്രാക്ടിസിംഗ് ലൈസന്‍സ് (രജിസ്ട്രേഡ് നഴ്സ്) ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
ലൈസന്‍സ് ഇല്ലാത്തവര്‍ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം പ്രസ്തുത യോഗ്യത നേടേണ്ടതാണ്.
ജോലി വിശദാംശങ്ങള്‍
സ്ഥലം: അബുദാബിയിലെ വിവിധ മെയിന്‍ലാന്‍ഡ് ക്ലിനിക്കുകള്‍, ഇന്‍ഡസ്ട്രിയല്‍ റിമോട്ട് സൈറ്റ്, ഓണ്‍ഷോര്‍ (മരുഭൂമി) പ്രദേശം, ഓഫ്ഷോര്‍, ബാര്‍ജ്/ദ്വീപുകളിലെ ക്ലിനിക്കുകള്‍.
ജോലി സമയം: ആഴ്ചയില്‍ ഒരു ദിവസം അവധി (സൈക്കിള്‍ റോട്ടേഷന്‍: പരമാവധി 120 ദിവസം വരെ).
അവധി: 28 ദിവസം
പ്രതിഫലം
ശമ്പളം: 5,000 ദിര്‍ഹം
താമസം: ഷെയര്‍ഡ് ബാച്ചിലര്‍ താമസം
ഭക്ഷണം: സൗജന്യ ഭക്ഷണം അല്ലെങ്കില്‍ പാചകം ചെയ്യുന്നതിനുള്ള സൗകര്യം
ആരോഗ്യ ഇന്‍ഷുറന്‍സ്: ഉള്‍പ്പെടുന്നു
വിമാന ടിക്കറ്റ്: രണ്ട് വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ്
അപേക്ഷിക്കേണ്ട വിധം
Notification:
വെബ്സൈറ്റ് www.norkaroots.org
അല്ലെങ്കില്‍
ആവശ്യമായ രേഖകള്‍: വിശദമായ CV, വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ നമ്പറുകള്‍: 04712770536, 04712770539, 04712770540, 04712770577 (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍)


