വയറില്‍ നിന്ന് തൂങ്ങിയ രണ്ട് അധിക കാലുകളുമായി ജനിച്ച 17കാരന് ശസ്ത്രക്രിയയിലൂടെ പുതുജീവിതം നല്‍കി ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍. ഉത്തര്‍പ്രദേശിലെ ബാലിയ സ്വദേശിയായ 17കാരനാണ് പൂര്‍ണവളര്‍ച്ചയെത്താത്തതും തന്റെ ശരീരത്തോടു കൂടിച്ചേര്‍ന്നതുമായ അപൂര്‍ണ പരാദ ഇരട്ടയുടെ( incomplete parasitic twin)രണ്ടുകാലുകളുമായി ദുരിതജീവിതം നയിച്ചുവന്നത്. ഇത്തരമൊരവസ്ഥയെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ 17കാരന്‍ എട്ടാം ക്ലാസ് വരെ മാത്രമേ സ്‌കൂളില്‍ പോയിരുന്നുള്ള.
|
അധികമായുള്ള കാലുകള്‍ മൂലം 17കാരന്റെ വളര്‍ച്ചയും അവയവങ്ങളുടെ പൂര്‍ണവികാസവും തകരാറിലാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എയിംസ് ഡോക്ടര്‍മാരുടെ സംഘം സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ഫെബ്രുവരി എട്ടിനാണ് ശസ്ത്രക്രിയ നടന്നത്.
ഡോ. അസൂരി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. നാലുദിവസത്തെ നിരീക്ഷണശേഷം കുട്ടി ആശുപത്രി വിട്ടു. ആണ്‍കുട്ടി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനായി മാറിയെന്ന് എയിംസ് ഡോക്ടര്‍മാര്‍ അറിയിച്ചു.
ലോകത്താകെ ഇത്തരത്തില്‍ അധികമായി കാലുകള്‍ വളര്‍ന്ന 42 കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





