24
Mar 2025
Sat
24 Mar 2025 Sat
mumbai sex racket

മുംബൈ: സെക്‌സ് റാക്കറ്റിന്റെ പിടിയിലകപ്പെട്ട നാലു നടിമാരെ മുംബൈ പൊലീസ് രക്ഷപ്പെടുത്തി. (Police rescue four actresses caught in sex racket) മുംബൈയിലെ പൊവയ് മേഖലയിലെ ഹോട്ടലില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെക്‌സ്‌റാക്കറ്റിനെ കുറിച്ച് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. സംഭവത്തില്‍ ശ്യാം സുന്ദര്‍ അറോറ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ ഹിന്ദി സീരിയല്‍ നടിയാണെന്ന് പൊലീസ് പറഞ്ഞു.

‘വ്യക്തമായ വിവരത്തെത്തുടര്‍ന്ന്, പോലീസ് ഹോട്ടലില്‍ ഒരു കെണിയൊരുക്കി, സ്ത്രീകളെ ലൈംഗിക വ്യാപാരത്തിലേക്ക് തള്ളിവിട്ട ശ്യാം സുന്ദര്‍ അറോറ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കെണിയിലായ നാല് വനിതാ അഭിനേതാക്കളെ രക്ഷപ്പെടുത്തി’ മുംബൈ പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.