വ്ളോഗര്‍ ജുനൈദിന്റെ മരണം കൊലപാതകമാവാന്‍ സാധ്യതയുണ്ടെന്ന ആരോപണവുമായി സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. (Vlogger Junaid death-Sanal kumar Sasidharan fb post) ജുനൈദ് ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായിരുന്നു. നിരപരാധിയാണോ അല്ലയോ എന്ന് തെളിയിക്കാന്‍ ഇനി അയാള്‍ക്ക് കഴിയില്ലെന്നും പുലഭ്യം പറഞ്ഞുകൊണ്ടുള്ള വിഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനില്ക്കുമ്പോഴുള്ള അയാളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സനല്‍കുമാര്‍ ശശിധരന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
|
‘നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാന്‍ അയാള്‍ക്ക് കഴിയില്ല. പുലഭ്യം പറഞ്ഞുകൊണ്ടുള്ള വിഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനില്‍ക്കുമ്പോഴാണ് അയാള്‍ മരിച്ചുപോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ല. എന്തായാലും അയാള്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാതെ അയാളെ വിധിച്ചവര്‍ക്ക് ഇനി സത്യം എന്തായാലും പ്രശ്നമില്ല. അവര്‍ അടുത്ത ഇരയെ തേടും’ -സനല്‍കുമാര്‍ ശശിധരന് കുറിച്ചു.
ALSO READ: സെക്സ് റാക്കറ്റിന്റെ പിടിയില്‍പ്പെട്ട നാല് നടിമാരെ പോലീസ് രക്ഷപ്പെടുത്തി
വെള്ളിയാഴ്ച വൈകീട്ട് 6.20നാണ് ജുനൈദ് വാഹനാപകടത്തില്‍ മരിച്ചത്. മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മഞ്ചേരിയില്‍നിന്ന് വഴിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ചുനാള്‍ മുന്‍പ് ഒരു ബലാത്സംഗ പരാതിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാള്‍ക്കെതിരെയുണ്ടായ ഒരു ഹേറ്റ് കാമ്പെയിന് ശ്രദ്ധിച്ചപ്പോള്‍ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാള്‍ വലിയ അളവിലുള്ളതാണെന്ന് തോന്നി. അയാള്‍ ആ കേസ് നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുള്ളതായി ഒരു യുട്യൂബ് ചാനലില്‍ കണ്ടു. അതില്‍ പക്ഷെ അയാള്‍ പറയുന്നത് കേള്‍പ്പിക്കുകയല്ല ചെയ്തിരിക്കുന്നത് അയാള്‍ പറയുന്നതിനെ ഇടയ്ക്കും മുറയ്ക്കും മുറിച്ച് കളിയാക്കിക്കൊണ്ടുള്ള ഒന്ന്.
അയാളുടെ വ്ലോഗ് നോക്കാന്‍ വേണ്ടി കുറേ വാര്‍ത്തകള്‍ തപ്പി. ഒന്നിലും അയാളുടെ മുഴുവന്‍ പേരില്ല. ഏതാണ് അയാളുടെ വ്ലോഗ് എന്നില്ല. വ്ലോഗര്‍ ജുനൈദ് അപകടത്തില്‍ മരിച്ചു എന്ന് മാത്രം. അയാള്‍ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാന്‍ അയാള്‍ക്ക് കഴിയില്ല. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞുനില്‍ക്കുമ്പോഴാണ് അയാള്‍ മരിച്ചുപോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ല. എന്തായാലും അയാള്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാതെ അയാളെ വിധിച്ചവര്‍ക്ക് ഇനി സത്യം എന്തായാലും പ്രശ്നമില്ല. അവര്‍ അടുത്ത ഇരയെ തേടും


