കൊച്ചി: കളമശ്ശേരി പോളി ടെക്നിക് കോളജില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നത് ഇതാദ്യമായല്ല. (Kalamassery polytechnic hostel ganja case: shocking revealing) ഹോസ്റ്റലില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് പിടിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
|
കോളേജില്‍ കഞ്ചാവ് കച്ചവടം തുടങ്ങിയിട്ട് ആറ് മാസമായെന്നാണ് വിവരം. മൊത്തക്കച്ചവടത്തില്‍ കഞ്ചാവിനായി അനുരാജ് ഗൂഗിള്‍ പേ വഴി പതിനാറായിരം രൂപ നല്‍കിയെന്നും പൊലീസ് കണ്ടെത്തി. മുഖ്യപ്രതി അനുരാജിന് പൂര്‍വവിദ്യാര്‍ഥികള്‍ കഞ്ചാവ് കടമായും എത്തിച്ചു നല്കി.
അതേസമയം, കേസില്‍ ലഹരിഎത്തിച്ചു നല്കിയ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് പിടികൂടിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നല്‍കുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
പോലീസിന് അന്വേഷണത്തിനു സമാന്തരമായ കോളേജിന്റെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. വിദ്യാര്‍ഥികളില്‍ നിന്ന് സമിതി മൊഴി രേഖപ്പെടുത്തും. മൂന്നു വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തിരുന്നു.
കഴിഞ്ഞദിവസമാണ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പൊലീസ് നടത്തിയ റെയ്ഡില്‍ നിിന്ന് കണ്ടെത്തിയത്.ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നും ഇതിനായി വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് പണംപിരിച്ചിരുന്നെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കളമശ്ശേരി പൊലീസും ഡാന്‍സാഫും ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





