അരീക്കോട്: ഹണി ട്രാപ്പിനിരയാക്കി യുവാവില്‍ നിന്നു പണം തട്ടിയ പ്രതികള്‍ അറസ്റ്റിലായി. സഹദ് ബിനു, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെയാണ് അരീക്കോട് പോലീസ് പിടികൂടിയത്. ഗ്രൈന്‍ഡര്‍ ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. പരാതിയില്‍ കേസെടുത്ത അരീക്കോട് പോലീസ് അന്വേഷണം നടത്തി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സിജിത്ത് വിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയായിരുന്നു.
|
യുവാവിനെ ആദ്യം അരീക്കോട് കടുങ്ങല്ലൂരിലേക്കാണ് സംഘം വിളിച്ചുവരുത്തിയത്. ഇവിടെ നിന്നു ബൈക്കില്‍ കയറ്റി മുണ്ടുപറമ്പിലെ കോളജിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ അടുത്തെത്തിച്ചു. അവിടെ കാത്തുനിന്ന മറ്റൊരു പ്രതി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും വിവരം വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി ക്യൂആര്‍ കോഡ് ഉപയോഗിച്ച് 40,000 രൂപയും സൂപ്പര്‍ മണി ആപ്പ് വഴി 10000 രൂപയും തട്ടിയെടുക്കുകയുമായിരുന്നു. മുഹമ്മദ് ഇര്‍ഫാന്‍ രണ്ട് കളവ് കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
ALSO READ: പോലീസുകാരെയടക്കം ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ


