25
Mar 2025
Sun
25 Mar 2025 Sun
Rajeev Chandrasekhar to be Kerala BJP President

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ് മേധാവിയുമായ രാജീവ് ചന്ദ്രശേഖര്‍ കേരളാ ബിജെപി പ്രസിഡന്റാകും. ദേശീയനേതൃത്വം പകാശ് ജാവഡേക്കര്‍ രാജീവിന്റെ പേര് നിര്‍ദേശിച്ചതായാണ് സൂചന. ബിജെപി സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായിട്ടുള്ള കോര്‍ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരാനിരിക്കെയാണ് അദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ മൂന്നുമണി വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. രാജീവ് ചന്ദ്രശേഖര്‍, നിലവിലെ പ്രസിഡന്റ് കെ. സുരേന്ദ്രന്‍, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുവന്നിരുന്നത്. വോട്ടെടുപ്പ് ഒഴിവാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് രാജീവ് ചന്ദ്രശേഖരനെ തെരഞ്ഞെടുത്തതെന്നാണ് വിവരം. നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ കഴിഞ്ഞ് 11 മണിക്ക് മാത്രമെ പ്രസിഡന്റിന്റെ പേര് പ്രഖ്യാപിക്കൂ.

രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തിയിട്ടുണ്ട്.

Thiruvananthapuram: Former Union Minister and Asianet News chief Rajeev Chandrasekhar will be Kerala BJP President.