സ്വകാര്യ സ്കൂളിലെ ശാസ്ത്ര പ്രദര്‍ശനത്തിനിടെ വിദ്യാര്‍ത്ഥി അവതരിപ്പിച്ച പ്രൊജക്ട് വിവാദത്തില്‍. (Karnataka student project: Women Who Practice Purdah Can Reach Heaven) കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ഒരു സ്കൂളിലാണ് സംഭവം.
|
രണ്ട് പാവകളാണ് വിദ്യാര്‍ഥിയുടെ പ്രൊജക്ടിലെ പ്രധാന കഥാപാത്രങ്ങള്‍. അതില്‍ ഒന്ന് പര്‍ദ്ധ ധരിച്ചതും മറ്റൊന്ന് അര്‍ധ നഗ്നയുമാണ്. പര്‍ദ്ധ ധരിച്ച പാവയുടെ സമീപം പൂക്കള്‍ കൊണ്ട് അലങ്കരിച്ച ഒരു ശവപ്പെട്ടിയില്‍ വെളുത്ത വസ്ത്രത്തില്‍ മൂടിയ ശവം കിടക്കുന്നു. പശ്ചാത്തലത്തില്‍ സ്വര്‍ഗത്തിന്റെ ചിത്രവുമുണ്ട്. രണ്ടാമത്തെ പാവയുടെ സമീപമുള്ള ശവപ്പെട്ടിയില്‍ ശവം കിടക്കുന്നത് തേളുകളും മറ്റും നിറഞ്ഞ രീതിയിലാണ്.
നിങ്ങള്‍ പര്‍ദ്ധ ധരിച്ചാല്‍, മരണശേഷം ശരീരത്തിന് ഒന്നും സംഭവിക്കി്ല്ലെന്നും സ്വര്‍ഗത്തില്‍ പോവുമെന്നും എന്നാല്‍, നഗ്നത മറക്കാത്ത ചെറിയ വസ്ത്രം ധരിച്ചാല്‍, നിങ്ങള്‍ നരകത്തിലേക്ക് പോകുമെന്നും പാമ്പുകളും തേളുകളും നിങ്ങളുടെ ശരീരം തിന്നുമെന്നും വിദ്യാര്‍ഥി പ്രൊജക്ടിനെക്കുറിച്ച് വിശദീകരിക്കുന്നു.
ALSO READ: ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയ വാടകക്കാരനെ വീട്ടുടമ ജീവനോടെ കുഴിച്ചുമൂടി
പര്‍ദ്ധ ധരിക്കുന്നതു ഒരു ജോലിക്കും തടസ്സമല്ലെന്നും മറിച്ച് പര്‍ദ്ധ സ്ത്രീക്ക് സുരക്ഷിതത്വവും മരണ ശേഷം സ്വര്‍ഗവും നല്‍കുന്നുവെന്നും വിദ്യാര്‍ഥി വിശദീകരിക്കുന്നു. ജനുവരി 5ന് ചിത്രീകരിച്ച വീഡിയോ ഈയിടെയാണ് വൈറലായത്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എന്നിവരെ ടാഗ് ചെയ്ത് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിഷയത്തില്‍ അടിയന്തര നടപടിയും അന്വേഷണവും ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉറപ്പുനല്‍കി.
വൈറല്‍ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചാമരാജനഗര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്സ്ട്രക്ഷന് (ഡിഡിപിഐ) രാജേന്ദ്ര രാജെ ഉര്‍സ് അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. എന്തെങ്കിലും നിഗമനത്തില്‍ എത്തും മുമ്പ് സംഭവത്തിന്റെ പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





