റഫാ സിറ്റിയില്‍ നിന്ന് എഴ് ദിവസം മുമ്പ് കാണാതായ 14 രക്ഷാ പ്രവര്‍ത്തകരെ ഇസ്രായേല്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സൂചന. (Missing Gaza rescue team ‘executed’ by Israel forces ) ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മണ്ണിനടിയിലായതിന്റെ തെളിവുകള്‍ ലഭിച്ചു.
|
ഇസ്രായേല്‍ ബോംബിങില്‍ പരിക്കേറ്റവരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പാരാമെഡിക്കല്‍ സംഘം റഫയിലെ താല്‍ അസ്സുല്‍ത്താനില്‍ എത്തിയത്. പ്രദേശത്ത് നിരവധി രക്ഷാ പ്രവര്‍ത്തകരെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു.
യുഎന്നിന്റെ സഹായത്തോടെ ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അംഗങ്ങള്‍ ആംബുലന്‍സുകള്‍ കാണാതായതിന്റെ സമീപ പ്രദേശത്ത് എത്തിയിട്ടുണ്ട്. വാഹനങ്ങളുടെ അവശിഷ്ടങ്ങളും വലിയ മണ്‍കൂനയുമാണ് അവര്‍ക്ക് അവിടെ കാണാനായത്.
ALSO READ: നിമിഷപ്രിയയുടെ വധശിക്ഷ ഏതു സമയവും നടപ്പാക്കിയേക്കും; നടപടിക്ക് തുടക്കമിട്ടതായി ശബ്ദസന്ദേശം
രക്ഷാ പ്രവര്‍ത്തകരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തി. കണാതായവരില്‍ ആരെങ്കിലും ജീവനോടെയുള്ളതായി സൂചനകളൊന്നുമില്ല.
സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. കാണാതായ 14 സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് സൊസൈറ്റി അംഗങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തടസ്സപ്പെടുത്താന്‍ ഇസ്രായേല്‍ മനപൂര്‍വ്വം ശ്രമിക്കുന്നതായും ആരോപണമുണ്ട്.
രക്ഷാ പ്രവര്‍ത്തകരെ വളയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
റഫയില്‍ റെഡ് ക്രസന്റ്, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരെ ഇസ്രായേല്‍ സൈന്യം വളയുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അല്‍ ജസീറ പുറത്തുവിട്ടു. കാണാതായ അംബൂലന്‍സ് ജീവനക്കാരെ തേടി ഇന്ന് വീണ്ടും റഫയിലെത്തുമെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
കഴിഞ്ഞ ദിവസം നാല് ആംബുലന്‍സുകള്‍ പൂര്‍ണമായും തകര്‍ത്ത് മണ്ണിനടിയില്‍ മൂടിയതായി കണ്ടെത്തിയിരുന്നുവെന്ന് റെഡ് ക്രസന്റ് അറിയിച്ചു.





