14
Mar 2025
Mon
14 Mar 2025 Mon
Mohanlal and Emburan controvercy opinion by Ahmed Shareef P

ലാലേട്ടന് ഏറെ പ്രിയമുള്ളവര്‍ക്ക് ഇഷ്ടമായില്ല. അതിനാല്‍ എമ്പുരാന്‍ കട്ട് ചെയ്ത് വികൃതമാക്കി. താങ്കളോട് ഏറെ പ്രിയപ്പെട്ടവര്‍ക്ക് വിഷമം ഉണ്ടാക്കിയ വിഷയങ്ങള്‍ എമ്പുരാനില്‍ നിന്ന് വെട്ടി മാറ്റുമെന്ന് താങ്കള്‍ ആണയിട്ട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എമ്പുരാനിലെ രംഗങ്ങള്‍ വിഷമം ഉണ്ടാക്കിയത് സംഘികള്‍ക്ക് മാത്രമാണ്. സംഘി സംഘങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗുജറാത്ത് കലാപത്തിന്റെ ഏതാനും രംഗങ്ങള്‍ ഈ സിനിമയില്‍ സത്യസന്ധമായി ചിത്രീകരിച്ചു എന്നതാണല്ലോ വിവാദവിഷയം. അതില്‍ മനപ്രയാസം സംഘികള്‍ക്കാണ്. താങ്കള്‍ അതില്‍ നായകന്‍ ആയത് സംഘികള്‍ക്ക് കൂടുതല്‍ വിഷമം ഉണ്ടാക്കി. അവര്‍ ബഹളം തുടങ്ങി. താങ്കള്‍ പെട്ടു. അപ്പോള്‍ ഒരു സംഘി പ്രയാസം താങ്കള്‍ക്ക് പ്രശ്‌നം ആവണമെങ്കില്‍ താങ്കള്‍ക്കും അങ്ങനെയൊരു മനസ്സുണ്ടാവണം.

അതിങ്ങനെ പച്ചക്ക് പറയണമായിരുന്നോ. മോഹന്‍ലാല്‍ എന്നത് മലയാള ലോകവും അതിനപ്പുറവും അംഗീകരിച്ചു ആദരിക്കുന്ന ഒരു മഹാനടനത്തിന്റെ നാമധേയമാണ്.
താങ്കള്‍ എന്തിന് ചെറുതാവുന്നു? ഒരു മതത്തിനും എതിരായി ഒരു സിനിമയും ഇന്ന് വരെ ചെയ്തില്ലെന്ന ലാലേട്ടന്റെ വാദം തെറ്റാണ്. താങ്കളുടെ നിരവധി സിനിമകളില്‍ മുസ് ലിം വിരുദ്ധതകള്‍ ധാരാളമുണ്ട്. പ്രത്യേകിച്ചു ഷാജി കൈലാസ്, ഗുഡ് നൈറ്റ് മോഹന്‍, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സംവിധാനം ചെയ്ത വിവിധ ചിത്രങ്ങളില്‍ ഇവ ദൃശ്യമാണ്. താങ്കളുടെ മെഗാഹിറ്റ് പുലിമുരുകനിലെ ഒരു കഥാപാത്രത്തെ മുസ് ലിം വേഷം കെട്ടി എന്തൊക്കെ ചെയ്യിപ്പിക്കുന്നു.

കിളിച്ചുണ്ടന്‍ മാമ്പഴം ഒരു ഉദാഹരണം. മുസ് ലിം അപരവല്‍ക്കരണ പ്രമേയങ്ങള്‍ യഥേഷ്ടം ചെയ്തിട്ടുള്ള ചിത്രങ്ങള്‍ക്ക് പുറമെ ന്യൂനപക്ഷങ്ങള്‍ രാജ്യദ്രോഹികളാണ് എന്ന് ദ്യോതിപ്പിക്കുന്ന മേജര്‍ രവിയുടെ ചിത്രങ്ങളോ? അന്നേ പ്രചരിപ്പിക്കപ്പെട്ട വ്യാജ കഥകള്‍ മാത്രമേ പാടുള്ളുവെന്നാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിരിക്കുന്ന പൊതുബോധം. പ്രസ്തുത പൊതുബോധത്തിനുമുമ്പില്‍ മുട്ടു കുത്തിയിരിക്കുന്നു മലയാളിയുടെ അഹങ്കാരമായിരുന്ന മോഹന്‍ലാല്‍ വിശ്വനാഥന്‍ നായര്‍ എന്ന പത്തനംതിട്ടക്കാരന്‍.