കാരക്കാസ്: വെനിസ്വേലയില്‍(Venezuela) ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍(Earthquake) വന്‍ നാശനഷ്ടം. പ്രാഥമിക വിവരങ്ങള്‍ പ്രകാരം കുറഞ്ഞത് 32 പേര്‍ മരണപ്പെടുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകരുകയും രാജ്യം കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്തതോടെ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
|
ഒരു മിനിറ്റിന്റെ വ്യത്യാസത്തിലാണ് രണ്ട് ശക്തമായ ഭൂചലനങ്ങള്‍ രാജ്യം നേരിട്ടത്. ആദ്യത്തേത് റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു. തലസ്ഥാനമായ കാരക്കാസില്‍ നിന്നും 168 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ‘മോറോണ്‍’ എന്ന പ്രദേശമാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഭൂഗര്‍ഭത്തില്‍ 22 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഇത് സംഭവിച്ചത്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ തൊട്ടടുത്ത മിനിറ്റില്‍ തന്നെ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ശക്തമായ ഭൂചലനവുമുണ്ടായി. ഭൂഗര്‍ഭത്തില്‍ 10 കിലോമീറ്റര്‍ മാത്രം ആഴത്തിലുണ്ടായ ഈ രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മോറോണിന് 16 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായിരുന്നു.
ALSO READ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം; 755 കോടി രൂപ അനുവദിച്ചു
ഭൂകമ്പത്തെത്തുടര്‍ന്ന് വെനിസ്വേലയില്‍ വന്‍തോതില്‍ ആളപായവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (ഡടഏട) മുന്നറിയിപ്പ് നല്‍കി. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് മരണസംഖ്യ പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഉയര്‍ന്നേക്കാമെന്നാണ് അവരുടെ പ്രാഥമിക വിലയിരുത്തല്‍.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വെനിസ്വേലയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനങ്ങളിലാണ് ഇവ ഉള്‍പ്പെടുന്നത്. ദുരന്തബാധിത പ്രദേശങ്ങളില്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Back-To-Back Earthquakes In Venezuela


