ആലപ്പുഴ: ചലച്ചിത്ര താരങ്ങളായ ഷൈന്‍ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി. രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലീന സുല്‍ത്താനയാണ് എക്സൈസിന് ഇങ്ങനെ മൊഴി നല്‍കിയത്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്താണ് പ്രതികള്‍ വിതരണം ചെയ്തതെന്ന് എക്സൈസ് കണ്ടെത്തി.
|
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനാണ് ക്രിസ്റ്റീന തസ്ലീന ആലപ്പുഴയില്‍ എത്തിയത്. തായ്ലന്ഡില് നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് യുവതിയെ പിടികൂടിയത്. എംഡിഎംഎയെക്കാള്‍ ലഹരിയേറിയതാണ് ഹൈബ്രിഡ് കഞ്ചാവ്.
സിനിമാതാരങ്ങളുമായുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എക്സൈസിന് ലഭിച്ചതായാണ് സൂചന. യുവതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ് പറയുന്നു.
മുന്‍പ് പെണ്‍കുട്ടിയെ ലഹരി നല്കി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് യുവതി. ഇവര്‍ സെക്സ് റാക്കറ്റിലെ കണ്ണിയാണെന്നും വിവരമുണ്ട്.
അതേസമയം, കഞ്ചാവുമായി അറസ്റ്റിലായ യുവതി തന്റെ പേര് പറഞ്ഞതില്‍ നടന് ശ്രീനാഥ് ഭാസി പ്രതികരിച്ചു. ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആള്ക്കാര് ഓരോന്ന് കെട്ടിച്ചമയ്ക്കുന്നതാണെന്നും നടന് പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി.
Woman arrested for allegedly handing drugs to Shine Tom and Sreenath Bhasi


